🔆 രസതന്ത്രത്തിന് പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ആചാര്യ പ്രഫുല്ല ചന്ദ്ര റായ് എന്ന പിസി റായ്
🔆 പണ്ഡിതൻ, രസതന്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ പ്രശസ്തമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
🔆186ന് ഓഗസ്റ്റ് രണ്ടിന് ബംഗാളിലെ ഖുൽന ജില്ലയിൽ ജനിച്ചു.
🔆 ഇന്ത്യയിലെ ആദ്യ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് പിസി റായി ആണ്.
🔆 വിദ്യാഭ്യാസത്തിനുശേഷം പ്രസിഡൻസി കോളേജിൽ അധ്യാപകനായി.
🔆 ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം, ഒരു ബംഗാളി രസതന്ത്രജ്ഞന്റെ ജീവിതവും അനുഭവങ്ങളും എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളാണ്
🔆 1924ൽ ഇന്ത്യൻ കെമിക്കൽ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട് ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
🔆 1944 ജൂൺ 16 ന് ആചാര്യ റേ അന്തരിച്ചു
No comments:
Post a Comment