6️. കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവം?
*അക്വസ് ദ്രവം* ✅✅✅
7️. വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു. തുടർന്ന് അന്ധതയിലേക്കും നയിക്കുന്ന ഈ അവസ്ഥ?
*സിറോഫ്താൽമിയ* ✅✅✅
8️. കണ്ണിലെ ലെൻസ് അതാര്യമാകുന്നതുമൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ?
*തിമിരം* ✅✅✅
9️. പ്രകാശഗ്രാഹികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കണ്ണിലെ ഭാഗം?
*പീതബിന്ദു* ✅✅✅
10. ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ഭാഗം?
*കർണനാളം*(Auditory canal) ✅✅✅
1️1. മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം?
*യൂസ്റ്റാഷ്യൻ നാളി* (Eustachian tube)✅✅✅
1️2️.പാപ്പിലകളിൽ കാണപ്പെടുന്ന രുചിയറിയിക്കുന്ന ഭാഗങ്ങളാണ്......
*സ്വാദ് മുകുളങ്ങൾ*✅✅✅
1️3. നാവിനെ ചലിപ്പിക്കാൻ സഹായിക്കുന്ന നാഡി?
*ഹൈപ്പോഗ്ലോസൽ* *നാഡി* (hypoglossal nerve )✅✅✅
No comments:
Post a Comment