19 Oct 2020

സുപ്രീംകോടതി

  • ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി
  • സുപ്രീംകോടതി ജഡ്മിയുടെ വിരമിക്കൽ പ്രായം 65
    വയസ്സാണ്.

അധികാരം :

ആദ്യനിയമാധികാരം: (മൗലികാവകാശങ്ങളുടെ ലംഘനം, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം,കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന തർക്കം) 
അപ്പീൽ നിയമാധികാരം: (കീഴ്കോടതികളുടെ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള മാർഗം)

ഉപദേശനിയമാധികാരം: (പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യങ്ങളിലോ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ ഉപദേശം തേടാവുന്നതാണ്)

ചീഫ്ജസ്റ്റിസ്

  • ഹരിലാൽ ജെ. കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ്ജസ്റ്റിസ് (1950 ജനവരി1951 നവം ബർ). 
  • ഏറ്റവും കൂടുതൽ കാലം ഈ പദവി അലങ്കരിച്ചത് വൈ.ബി. ചന്ദ്രചൂഡ് (1978-1985). 
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സായതിനുശേഷ ഗവർണർ പദവി സ്വീകരിച്ച ആദ്യവ്യക്തി പി. സദാശിവമാണ്.
  • ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണനാണ് ചീഫ് ജസ്റ്റിസ്സായ ആദ്യമലയാളി.
  • ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രീംകോടതി ജഡ്ജിയായ ആദ്യവനിത.

  • ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന കോടതി ചീഫ് ജസ്റ്റിസ്സായ വനിത, ലീലാ സേത്താണ് (ഓൺ ബാലൻസ് ഇവരുടെ ആത്മകഥയാണ്)
  •  ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയാണ് മലയാളിയായ അന്നാ ചാണ്ടി, ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിതയും ഇവരാണ് 
  • സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി ജസ്റ്റിസ് പി.ഗാവിന്ദമേനോനാണ്
  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ കോടതി പശ്ചിമബംഗാളിലെ മാൽഡയിൽ 2013 ജനവരി 28-ന് നിലവിൽവന്നു.

No comments: