ഡ്രാഫ്റ്റിംഗ് കമ്മിറ്റി
ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി. ഭരണഘടനയുടെ കരടു രൂപം സമർപ്പിക്കുന്നതിനു വേണ്ടിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചത്.1947 ആഗസ്റ്റ് 29 നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്.ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ 7 അംഗങ്ങളാണുണ്ടായിരുന്നത്.ബി.ആർ. അംബേദ്കറായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ.
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ
- ബി.ആർ.അംബേദ്കർ
- കെ.എം.മുൻഷി
- മുഹമ്മദ് സാദുള്ള
- അല്ലാടി കൃഷ്ണസ്വാമി അയ്യർ
- എൻ.ഗോപാലസ്വാമി അയ്യങ്കാർ
- ഡി.പി.ഖെയ്ക്കത്താൻ
- ബി.എൽ.മിത്തർ
(ഖെയ്ത്താനുപകരമായി റ്റി.റ്റി കൃഷ്ണമാചാരിയും മിത്തറിനു പകരമായി എൻ. മാധവറാവുവും പിന്നീട്
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗങ്ങളായി.) - ഭരണഘടനാ നിർമ്മാണസഭയിൽ നാട്ടു രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം -93
- ഭരണഘടനാ നിർമ്മാണസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം - 292 (PSC ഉത്തര സൂചികപ്രകാരം. എന്നാൽ യഥാർത്ഥ ഉത്തരം - 296. ബ്രിട്ടീഷ് ഗവർണർമാരുടെ പ്രവിശ്യയിൽ നിന്ന് - 292, ചീഫ് കമ്മീഷണർമ്മാരുടെ പ്രവിശ്യ യിൽ നിന്ന് -4)
- ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം- 17
- ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളി വനിതകളുടെ എണ്ണം - 3
(1) ആനി മസ്ക്രീൻ
(2 )അമ്മു സ്വാമിനാഥൻ
(3) ദാക്ഷായണി വേലായുധൻ - ഇന്ത്യയിൽ പ്രീഡിഗ്രി പാസ്സായ ആദ്യSC/ ST വനിത -ദാക്ഷായണി വേലായുധൻ
- ഭരണഘടനാ നിർമ്മാണസഭയിൽ 389 അംഗങ്ങളാണുണ്ടയിരുന്നത്.
- പാകിസ്ഥാൻ പ്രദേശത്ത് ഉൾപ്പെട്ട അംഗങ്ങൾ പിരിഞ്ഞു പോയതോടു കൂടി അംഗസംഖ്യ299 ആയി.
- ഭരണഘടനാ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം 284.
- ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത്?
ans : 1947 ജൂലൈ 22 - ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്?
ans : 1950 ജനുവരി 24 - ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്?
ans : 1950 ജനുവരി 24 - ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത്?
ans : 1950 ജനുവരി 24 - 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ഇന്ത്യയുടെ നിയമ നിർമ്മാണ സഭയായി മാറി. ഒരു നിയമനിർമ്മാണസഭയെന്ന നിലയ്ക്ക് അസംബ്ലി ആദ്യമായി സമ്മേളിച്ചത്.1947 നവംബർ 17 നാണ്.ഈ സമ്മേളനത്തിൽ വച്ച് ജി.വി. മാവ്ലങ്കാറിനെ സ്പീക്കറായി തിരഞ്ഞെടുത്തു
No comments:
Post a Comment