19 Oct 2020

വിസിൽ ബ്ലോവേഴ്സനിയമം

  • 2014 മേയ്ൽ നിലവിൽ വന്നു.
  • ഉദ്യോഗസ്ഥരുടെ  അഴിമതി ചൂണ്ടിക്കാട്ടാൻ വേണ്ടിയുള്ള നിയമമാണിത്.
  • പ്രതിരോധം,രഹസ്യാന്വേഷണ വിഭാഗം ,പോലീസ്  , മന്ത്രിസഭ എന്നിവയ്ക്കെതിരെയുള്ള പരാതികൾ സ്വീകരിക്കില്ല.
  •  ഒരു കോടതിയോ, ട്രെബ്യൂണലോ തീർപ്പാക്കിയ കേസ് പരിഗണിക്കില്ല.
  • 5 കൊല്ലത്തിലധികം പഴക്കമുള്ള കാര്യങ്ങളും പരിശോധിക്കില്ല. * അജ്ഞാത്പരാതികൾ സ്വീകരിക്കുകയില്ല. 
  • പരാതിക്കാരനെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട് 
  • ദുരുദ്ദേശത്തോടെ പരാതി നൽകുന്നവർക്ക് 2 വർഷം വരെ തടവും 80000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം

തൊഴിലുറപ്പനിയമം

  • 2005 സപ്തംബർ 7-ന് പ്രാബല്യത്തിൽ വന്നു
  •  ദരിദ്രകുടുംബങ്ങളുടെ ഉപജീവനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും സ്വന്തം പ്രദേശത്ത് തൊഴിലെടുക്കുവാനുള്ള അവകാശം സംരക്ഷിക്കുകയാണ് ലക്‌ഷ്യം 
    2006 ഫിബ്രവരി 2-ന് ആന്ധ്രാപ്രദേശിലെ ബണ്ടിലപ്പള്ളി ഗ്രാമപഞ്ചായത്തിൽ മൻമോഹൻസിങ്ങും സോണിയാഗാന്ധിയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 
  • കേരളത്തിലെ  തൊഴിലുറപ്പു പദ്ധതിയാണ് അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗൃാരൻറി പ്രോഗ്രാം 
  •  2009 മുതൽ  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നറിയപ്പെടുന്നു .
  • ഒരു കുടുംബത്തിന് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകപ്പെടുന്നു.

No comments: