19 Oct 2020

ഇന്ത്യൻ ഭരണഘടന (ആമുഖം)
ആമുഖം (Preamble)

1.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?
ans : ജവഹർലാൽ നെഹ്റു 
2.ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപമേയം (Objective Resolution)ആണ് ഭരണഘടനയുടെ ആമുഖമായി മാറിയത്. 3.ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്? 
ans : 1946 ഡിസംബർ 13 
4.ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത്? 
ans : യു.എസ്.എ 
5.’ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി’ എന്നറിയപ്പെടുന്നത്?
ans : ആമുഖം 
6.”ഭരണഘടനയുടെ താക്കോൽ”, “ആത്മാവ്”, “തിരിച്ചറിയൽ കാർഡ്” എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്?
ans : ആമുഖത്തെ 
7.ആമുഖം ആരംഭിക്കുന്നത് “നാം ഭാരതത്തിലെ ജനങ്ങൾ” (We the people of India) 
8.ആമുഖമനുസരിച്ച് ഇന്ത്യ ഒരു-പരമാധികാര സോഷ്യലിസ്റ്റ് -മതേതര -ജനാധിപത്യ-റിപ്പബ്ലിക് ആണ്.
9.ആമുഖത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭേദഗതി വരുത്തിയിട്ടുള്ളൂ.
10.ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം? 
ans : 1976 (42-ാം ഭേദഗതി)

No comments: