19 Oct 2020

ഭരണഘടനയുടെ വിശദാംശങ്ങൾ 4
നിയമങ്ങൾ 

വിവരാവകാശ നിയമം

  • 2006 ഒക്ടോബർ 12-ന് നിലവിൽവന്നു.
  • വിവരാവകാശപ്രസ്ഥാനം തുടങ്ങിയത് രാജസ്‌ഥാനിലാണ്.
  • ബാധകമല്ലാത്ത സംസ്ഥാനം ജമ്മുകശ്മീർ.
  • വിവരാവകാശനിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന 
  • മസ്ദൂർ കിസാൻ ശക്തി സംഘതൻ. 
  • വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷാഫീസ് 10 രൂപ.
  • അപേക്ഷ ലഭിച്ച 30 ദിവസത്തിനകം പബ്ലിക് ഇൻ ഫർമേഷൻ ഓഫീസർക്ക്  വിവരം നൽകണം.
  • വ്യക്തിയെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണെങ്കിൽ48 മണിക്കുറിനുകം നൽകണം . 

വിദ്യാഭ്യാസ അവകാശ നിയമം

  • പാസാക്കിയ വർഷം 2009 ആഗസ്ത് 4
  • നിലവിൽ വന്നത് 2010 ഏപ്രിൽ 1
  • 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതുമാണ് ഇതിന്റെ ലക്ഷ്യം.
  • 3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് പ്രീസ്കൂൾ പഠനം  ഉറപ്പാക്കും 

  • സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കിന്റെക്കണം 
  • ഈ നിയമം ന്യൂനപക്ഷസ്ഥാപനങ്ങൾക്ക് ബാധകമല്ല
  • വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്. 
  • അധ്യാപകരുടെ യോഗ്യതയും ലഭ്യതയും ഉറപ്പുവരുത്തുന്നു.

സ്ത്രീസുരക്ഷാനിയമം

  • 2013 ഫിബ്രവരി മൂന്നിന് നിലവിൽവന്നു.
  • ജസ്റ്റിസ് ജെ.എസ്. വർമ്മാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം 
  • സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ വർധിപ്പിച്ചു.
  • ഡൽഹി പീഡനമരണമാണ് ഈ നിയമത്തിനു കാരണമായത്

No comments: