സർദാർ പട്ടേൽ
2014 മുതൽ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിന മായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിനമായി
ആഘോഷിക്കുന്നു.
- 1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ നാദിയാഡിൽ ജനിച്ചു. * 1918 ൽ ഖേദയിലെ അമിത നികുതി പിരിവിനെതിരെ
നടന്ന സമരത്തിൽ മുഖ്യ പങ്ക് വഹിച്ചു. - 1928 ലെ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകി.
- 1931 ലെ കറാച്ചി കോൺഗ്രസ്സ് സമ്മേളനത്തിന് അദ്ധ്യക്ഷത
വഹിച്ചു. - ഭരണഘടനാ നിർമ്മാണ സഭയിൽ ‘മൗലികാവകാശങ്ങളും ന്യൂ നപക്ഷങ്ങളും’ (Fundamental Rights and minorities)
എന്ന കമ്മിറ്റിയുടെ ചെയർമാൻ പദം അലങ്കരിച്ചിരുന്നു. - 1946 ലെ ഇടക്കാല മന്ത്രി സഭയിൽ ആഭ്യന്തരം, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംങ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു
സ്വതന്ത്രഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ പദവികൾ അലങ്കരിച്ചിരുന്നു
- ഇദ്ദേഹത്തിന്റെ കാലത്തെ പ്രധാന സൈനിക നടപടിയായി രുന്നു ഓറേഷൻ പോളോ
- ഇന്ത്യൻ ബിസ്കാർക്ക്, ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നു
- “എനിക്ക് ഒരു കൾച്ചറേ അറിയൂ അത് അഗ്രിക്കൾച്ചറാണ്. എന്ന് പറഞ്ഞത് പട്ടേലാണ്
- വല്ലഭഭായി പട്ടേലിന് ‘സർദാർ’ എന്ന ബഹുമതി നൽകിയത്?
ans : ഗാന്ധിജി - 1950 ഡിസംബർ 15 ന് അന്തരിച്ചു.
- 1991 ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി
രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു. - നർമ്മദാ നദിക്കരയിൽ നിർമ്മാണത്തിലിരിക്കുന്ന സർദാർ പട്ടേലിന്റെ 182 മീ. ഉയരമുള്ള പൂർണ്ണകായ പ്രതിമ-സ്റ്റാച്യു ഓഫ് യൂണിറ്റി
- മൗലികാവകാശങ്ങളുടെ ശില്പി-സർദാർ വല്ലഭഭായ് പട്ടേൽ
- അഖിലേന്ത്യ സർവ്വീസിന്റെ പിതാവ്-സർദാർ വല്ലഭഭായ് പട്ടേൽ
- ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്-കോൺവാലിസ് പ്രഭു
No comments:
Post a Comment