17 Oct 2020

ഉപരാഷ്ട്രപതി 

  • ഉപരാഷ്ട്രപതിയുടെ യോഗ്യതകൾ വ്യക്തമാക്കുന്ന വകുപ്പ് Article-(63-64)
  • രാഷ്ട്രപതി കഴിഞ്ഞാൽ പ്രധാന പദവി വഹിക്കുന്ന വ്യക്തിയാണ് ഉപരാഷ്ട്രപതി
  • രാജ്യസഭയുടെ അധ്യക്ഷൻ-ഉപരാഷ്ട്രപതി

പാർലമെൻറ് - പാർട്ട് V. (Article79-122)

  • ഇന്ത്യയിലെ പരമോന്നത  നിയമനിർണസഭയാണ് പാർലമെൻറ് 
  • ബൈകാമറൽ സിസ്റ്റമാണ് പാർലമെൻറിനുള്ളത് (അധോസഭയും ഉപരിസഭയും). 
  • 79 മുതൽ 122 വരെയുള്ള ആർട്ടിക്കിളുകളിലാണ്  പാർലമെൻറിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. 

  • ലോക്സഭ, രാജ്യസഭ,രാഷ്ട്രപതി എന്നിവ കൂടിച്ചേർന്നതാണ് ഇന്ത്യൻ പാർലമെൻറ്.
  • ലോക്സഭയുടെ കാലാവധി 5 വർഷമാണ്.
  • രാജ്യസഭ സ്ഥിരം സമിതിയാണ് 
  •  ഇന്ത്യയിൽ ആദ്യമായി പാർലമെൻറ് സമ്മേളിച്ചത് 1952 മെയ് 13 -നാണ്
    വർഷത്തിൽ 3  തവണയാണ് ലോക്സഭ സമ്മേളിക്കുന്നത്. (ഫിബ്രവരി മുതൽ മെയ് വരെയുള്ള ബജറ്റ് സമ്മേളനം, ജൂലായ് മുതൽ സപ്തംബർ വരെ - മൺസൂൺ സമ്മേളനം, നവംബർ മുതൽ ഡിസംബർ വരെ - ശീതകാല സമ്മേളനം).
  • രാജ്യസഭയുടെ ബജറ്റ് സമ്മേളനം നാലുഘട്ടങ്ങളായി നടക്കുന്നു. 
  • പാർലമെൻറിന്റെ സമ്മേളനം വിളിച്ചുകൂട്ടുന്നത് രാഷ്ട്രപതിയാണ് 
  • ആറുമാസത്തിലൊരിക്കൽ സഭ സമ്മേളിക്കണം. 
  • സമ്മേളന തീയതി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാറാണ്.
  • പാർലമെൻറിന്റെ ഇരുസഭകളുടെയും സമ്മേളനം വിളിച്ചു കൂട്ടാനും നിർത്തിവെക്കാനുമുള്ള അധികാരമുള്ളത് രാഷ്ട്രപതിക്കാണ്. 
  • സംയുക്ത സമ്മേളനത്തിലെ അധ്യക്ഷൻ ലോകസഭാസ്പീക്കറാണ്.
  • സംയുക്ത സമ്മേളനത്തിൽ കേവല ഭൂരിപക്ഷത്തിൽ ബില്ലുകൾ പാസാക്കാം. 
  • ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാൻ സംയുക്ത സമ്മേളനത്തിന് അനുമതിയില്ല.
  • സംയുക്ത സമ്മേളനം മൂന്നു തവണയാണ് നടന്നിട്ടുള്ളത്.
  • 1961 മെയ് 6 മുതൽ 9 -സ്ത്രീധന നിരോധന  ബില്ലുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
  • 1978  മെയ് 17 - ബാങ്കിങ് സർവീസ് കമ്മീഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് 
  • 2002 മാർച്ച് 26 - ഭീകരവാദം അമർച്ച ചെയ്യുന്നതിനുള്ള ബിൽ.

No comments: