സംസ്ഥാന അടിയന്തിരാവസ്ഥ (356)
- രാഷ്ട്രപതി ഭരണം എന്ന പേരിലും ഇത് അറിയപ്പെ ടുന്നു.
- അനുഛേദം 356 അനുസരിച്ചാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത്.
- ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമ്പോഴാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത്.
സാമ്പത്തിക അടിയന്തിരാവസ്ഥ (360)
- രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് ഭീഷണിയുണ്ടാകുന്ന അവസരത്തിലാണ് അനുഛേദം 360 അനു സരിച്ച് രാഷ്ട്രപതി സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.
- രാഷ്ട്രപതി പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് രണ്ട് മാസത്തിനുള്ളിലാണ്.
- സാമ്പത്തിക അടിയന്തിരാവസ്ഥ സമയത്ത് സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാരുടേതുൾപ്പെടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറവ് ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ട്.
- ഇന്ത്യയിൽ ഇതുവരെയും സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.
No comments:
Post a Comment