16 Oct 2020

ഇന്ത്യൻ ഭരണഘടന (രാഷ്ട്രപതി)
രാഷ്ട്രപതി

  • ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ എക്സസി ക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്?
    ans : രാഷ്ട്രപതിയിൽ
    (എന്നാൽ ഈ അധികാരങ്ങൾ യഥാർത്ഥത്തിൽ അനു ഭവിക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റാണ്) 
  • രാഷ്ട്രത്തിന്റെ തലവൻ?
    ans : പ്രസിഡന്റ്
  • കേന്ദ്രമന്ത്രിസഭയുടെ തലവൻ?
    ans : പ്രധാനമന്ത്രി 
  • ഇന്ത്യയുടെ പ്രഥമ പുരുഷൻ?
    ans : രാഷ്ട്രപതി
  • ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ?
    ans : രാഷ്ട്രപതി 
  • രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?
    ans : പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ടറൽ കോളേജ് 
  • ‘സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട്’ വഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അനുവർത്തിച്ചു പോരുന്നത് 
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത് ?
    ans : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?
    ans : സുപ്രീം കോടതി 
  • രാഷ്ട്രപതിയുടെ ഭരണ കാലാവധി ? 
    ans : 5 വർഷം 
  • ഒരു വ്യക്തിക്ക് എത്രപ്രാവശ്യം വേണമെങ്കിലും ഇന്ത്യൻ പ്രസിഡന്റ് സ്ഥാനം വഹിക്കാവുന്നതാണ്. 
  • രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്? ans : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 
  • രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കുന്നത്?
    ans : ഉപരാഷ്ട്രപതിക്ക് 
  • രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമം?
    ans : ഇംപീച്ചമെന്റ്
  • രാഷ്ട്രപതിയെ ഇംപീച്ച്  ചെയ്യുന്നതിനുള്ള ഏക കാരണം?
    ans : ഭരണഘടനാ ലംഘനം 
  • രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ്?
    ans : അനുഛേദം 61
  • 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനുശേഷം രാജ്യസഭയിലോ ലോകസഭയിലോ ഇംപീച്ച്മെന്റ്
    പ്രമേയം അവതരിപ്പിക്കാവുന്നതാണ്. 
  • ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ സഭയുടെ 1/4 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 
  • ഇംപീച്ചമെന്റ്  പ്രമേയം പാസ്സാവണമെങ്കിൽ സഭയുടെ മൊത്തം അംഗസംഖ്യയുടെ 2/3 ഭൂരിപക്ഷം ആവശ്യമാണ്. ഇന്ത്യയിൽ ഇതുവരെ ഒരു രാഷ്ട്രപതിയെയും ഇംപീച്ചമെന്റിന് വിധേയനാക്കിയിട്ടില്ല. 

  • രാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര കാലത്തിനുള്ളിൽ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കണം?
    ans : 6 മാസത്തിനുള്ളിൽ 
  • രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവ്വഹിക്കുന്നത് ?
    ans : ഉപരാഷ്ട്രപതി
  • രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതല നിർവ്വഹിക്കുന്നത്.
    ans : സുപ്രീം കോടതി ചീഫ്ജസ്റ്റിസ് 
  • രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റീസ്?
    ans : എം. ഹിദായത്തുള്ള 
  • പാർലമെന്റെ വിളിച്ചു കൂട്ടുന്നതും നിറുത്തി വയ്ക്കുന്നതും ലോക്സസഭ പിരിച്ചു വിടുന്നതും രാഷ്ട്രപതിയാണ്. 
    3.ഓരോ വർഷത്തിലെയും പാർലമെന്റിന്റെ ആദ്യ സമ്മേ ളനത്തെയും പൊതു തിരഞ്ഞെടുപ്പിനുശേഷമുള്ള
    ലോക്സഭയുടെ ആദ്യ സമ്മേളനത്തെയും അഭിസംബോധന ചെയ്യുന്നത്?
    ans : രാഷ്ട്രപതി
  • പാർലമെന്റംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച്  തർക്കമുണ്ടായാൽ തീരുമാനമെടുക്കുന്നത് ?
    ans : രാഷ്ട്രപതി
  • കേന്ദ്ര ഗവൺമെന്റിന്റെ നയപ്രഖ്യാപനം പാർലമെന്റിൽ വായിക്കുന്നത്?
    ans : രാഷ്ട്രപതി 
  • ഒരു കുറ്റവാളിക്ക് ഇന്ത്യയിലെ ഏതൊരു കോടതി നൽകിയ ശിക്ഷയും (വധശിക്ഷയുൾപ്പെടെ) ഇളവു ചെയ്യുന്നതിനും മാപ്പു നൽകുന്നതിനുമുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.ലേഡി ഹർഡിഞ്ചിനു 
  • പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം ? 
    ans : 14
  • ലോക്സഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം ? 
    ans : 2(ആംഗ്ലോ - ഇന്ത്യൻ സമുദായത്തിൽ നിന്ന്)
  • രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം ? 
    ans : 12(കല,സാഹിത്യം,ശാസ്ത്രം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ നിന്ന് പേരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നു.

  • പട്ടാളക്കോടതി ശിക്ഷ വിധിച്ച കുറ്റവാളികൾക്ക് മാപ്പു നൽകുന്നത്?
    ans : രാഷ്ട്രപതി

No comments: