16 Oct 2020

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യതകൾ

(1) ഭാരത പൗരനായിരിക്കണം.
(2) 35 വയസ്സ് പൂർത്തിയായിരിക്കണം.
(3) ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം.
(4) കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കീഴിൽ ആദായകരമായ പദവികൾ വഹിക്കുന്ന
 വ്യക്തിയായിരിക്കരുത്.


🌸🌸🌸

രാഷ്ടപതി ഭവൻ

ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ.പതിമൂന്ന് ഏക്കർ വിസ്തൃതിയിൽ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവനിൽ 340 മുറികളാണുള്ളത്.വേണ്ടി ലോകപ്രശസ്ത വാസ്തുശില്പി എഡ്വിൻ ല്യൂട്ടിൻസാണ് മന്ദിരം രൂപകല്പന ചെയ്തത്. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ് റീഗൽ പാലസ് എന്നാണിത് അറിയപ്പെട്ടിരുന്നത്.

  • വൈസ് റീഗൽ പാലസിൽ താമസിച്ച ആദ്യ വ്യക്തി?
    ans : ലോർഡ് ഇർവിൻ
  • വൈസ് റീഗൽ പാലസിൽ താമസിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി?
    ans : സി.രാജഗോപാലാചാരി 
  • മുഗൾ ഗാർഡൻ, ഹെർബൽ ഗാർഡൻ എന്നിവ സ്ഥിതി ചെയ്യുന്നത്?
    ans : രാഷ്ടപതി ഭവനിൽ
  • രാഷ്ട്രപതി ഭവനെ മാതൃകാ മാലിന്യ സംസ്കരണ പ്രദേശമാക്കുന്നതിനുള്ള പദ്ധതി?
    ans : റോഷ്ണി

🌼🌼🌼

രാഷ്ട്രപതി നിലയം

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണ് രാഷ്ട്രപതി നിലയം. ഹൈദാബാദിലാണ് രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്. ഹൈദ്രബാദിലെ ഭരണാധികാരിയായിരുന്ന നൈസാമാണ് 1860 ൽ ഈ മന്ദിരം പണി കഴിപ്പിച്ചത്.

രാഷ്ട്രപതി നിവാസ്

സിംലയിലാണ് രാഷ്ട്രപതി നിവാസ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷിന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന സിംലയിൽ വൈസ്രോയിയുടെ വസതിയായി നിർമ്മിച്ച
വൈസ് റീഗൽ ലോഡ്ജാണ് സ്വാതന്ത്ര്യാനന്തരം രാഷ്ട്രപതി നിവാസ് ആയി മാറിയത്. 1888-ൽ പൂർത്തിയായ ഈ മന്ദിരം രൂപ കല്പന ചെയ്തത് ഹെൻറി ഇർവിനാണ്. ഡഫറിൻ പ്രഭുവാണ് വൈസ് റീഗൽ ലോഡ്ജിലെ ആദ്യ താമസക്കാരൻ.

No comments: