ഇന്ത്യൻ ഭരണഘടന (നിർമ്മാണസഭ,കടം വാങ്ങിയവ)
ഭരണഘടനാ നിർമ്മാണസഭയിലെ 

പ്രധാന കമ്മിറ്റികൾ                                -            ചെയർമാൻ 

  • മൗലികാവകാശവും ന്യൂനപക്ഷവും   -     സർദാർ പട്ടേൽ
  • മൗലികാവകാശ സബ് കമ്മിറ്റി         -          ജെ.ബി. കൃപലാനി 
  • മൈനോരിറ്റീസ് സബ് കമ്മിറ്റി         -            എച്ച്.സി. മുഖർജി
  • ഡ്രാഫ്റ്റിംഗ് കമ്മിറ്റി                           -                അംബേദ്‌കർ
  • യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി -          ജവഹർലാൽ നെഹ്റു
  • സ്റ്റിയറിംഗ് കമ്മിറ്റി                        -   രാജേന്ദ്ര പ്രസാദ്
  • റൂൾസ് ഓഫ് പ്രൊസീജിയർ         -   രാജേന്ദ്ര പ്രസാദ്
  • ഓർഡർ ഓഫ് ബിസിനസ്             -    കെ.എം.മുൻഷി
  • ഹൗസ് കമ്മിറ്റി                               -     പട്ടാഭി സീതാരാമയ്യ


കടം വാങ്ങിയവ

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്താണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. 

അതിനാൽ ഇന്ത്യൻ ഭരണഘടനയെ കടം കൊണ്ട ഭരണഘടന
(Borrowed Constitution) എന്നറിയപ്പെടുന്നു. എന്നാൽ ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് 

🌸ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് -1935 നോടാനാണ്.

  • ഗവർണർ പദവി-ഗവ.ഓഫ് ഇന്ത്യാ ആക്ട് 1935
  • പബ്ലിക് സർവ്വീസ് കമ്മീഷൻ - ഗവ ഓഫ് ഇന്ത്യാ ആക്ട് 1935
  • ഫെഡറൽ കോടതി - ഗവ ഓഫ് ഇന്ത്യാ ആക്ട് 1935, പാർലമെന്ററി ജനാധിപത്യം -ബ്രിട്ടൺ 
  • വൈസ് പ്രസിഡന്റ് -യു.എസ്.എ 
  • ഏക പൗരത്വം- ബ്രിട്ടൺ 
  • സുപ്രീംകോടതി -യു.എസ്.എ 
  • നിയമവാഴ്ച- ബ്രിട്ടൺ 
  • അടിയന്തരാവസ്ഥ - ജർമ്മനി
  • കാബിനറ്റ് സമ്പ്രദായം-ബ്രിട്ടൺ
  • മൗലിക കടമകൾ-റഷ്യ(USSR)
  • രാഷ്ട്രതലവന് നാമമാത്രമായ അധികാരം - ബ്രിട്ടൺ
  • പഞ്ചവത്സര പദ്ധതി -റഷ്യ
  • റിട്ടുകൾ-ബ്രിട്ടൺ
  • ഫെഡറൽ സംവിധാനം -കാനഡ
  • ദ്വി മണ്ഡല സഭ -ബ്രിട്ടൺ
  • അവശിഷ്ടാധികാരം-കാനഡ
  • തിരഞ്ഞെടുപ്പ് സംവിധാനം - ബ്രിട്ടൺ
  • യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ-കാനഡ
  • കൂട്ടുത്തരവാദിത്വം -ബ്രിട്ടൺ
  • കൺകറന്റ് ലിസ്റ്റ് -ആസ്ട്രേലിയ
  • സി.എ.ജി - ബ്രിട്ടൺ
  • പാർലമെന്റിന്റെ സംയുക്ത സമ്മേളനം - ആസ്ട്രേലിയ 
  • സ്പീക്കർ- ബ്രിട്ടൺ
  • മാർഗ നിർദ്ദേശക തത്ത്വങ്ങൾ - അയർലന്റ് 
  • മൗലികാവകാശങ്ങൾ -യു.എസ്.എ
  • പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ്  - അയർലന്റ്
  • ആമുഖം-യു.എസ്.എ
  • രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത് -അയർലന്റ്
  • ജുഡീഷ്യൽ റിവ്യൂ -യു.എസ്.എ
  • സ്വതന്ത്ര നീതിന്യായ വ്യവസ്ഥ -യു.എസ്.എ
  • ഭരണഘടനാ ഭേദഗതി -ദക്ഷിണാഫ്രിക്ക 
  • ഇംപീച്ചമെന്റ് -യു.എസ്.എ 
  • റിപ്പബ്ലിക് - ഫ്രാൻസ്
  • ലിഖിത ഭരണഘടന-യു.എസ്.എ
  • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - ഫ്രാൻസ്