17 Oct 2020

അടിയന്തിരാവസ്ഥ

  • രാഷ്ട്രപതി പുറപ്പെടുവിച്ച ഒരു ദേശീയ അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് ഒരു മാസത്തിനുള്ളിലാണ്.
  • പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ച ദേശീയ അടിയന്തിരാവസ്ഥ 6 മാസം നില നിൽക്കും.

  • ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ അംഗീകാരത്തോടെ എത്രകാലം വേണമെങ്കിലും ദേശീയ അടിയന്തിരാവസ്ഥ നീട്ടാവുന്നതാണ്.
  • മൂന്ന് തരം അടിയന്തിരാവസ്ഥകളെ കുറിച്ചാണ് ഘടനയിൽ പ്രതിപാദിക്കുന്നത്
  • ദേശീയ അടിയന്തിരാവസ്ഥ (അനുഛേദം 352)
  • സംസ്ഥാന അടിയന്തിരാവസ്ഥ (അനുഛേദം 356)
  • സാമ്പത്തിക അടിയന്തിരാവസ്ഥ (അനുഛേദം 360)
  • മൂന്നുതരത്തിലുള്ള അടിയന്തിരാവസ്ഥകളും പ്രഖ്യാപിക്കുന്നത്‍ രാഷ്ട്രപതിയാണ്

No comments: