16 Oct 2020

ബജറ്റ്

  • ഒരു സാമ്പത്തിക വർഷത്തിൽ പാർലമെന്റിൽ ഗവൺമെന്റ് നടത്തുന്ന പ്രതീക്ഷിത വരവ് ചെലവുകളെ കുറിച്ചുള്ള പ്രസ്താവനയാണ് ബജറ്റ്.

  • ബജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ  വകുപ്പ്?

ans : 112 -ാം അനുഛേദം

  • ബജറ്റ് എന്നതിന് പകരമായി ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം?

ans : Annual Financial Statement(വാർഷിക സാമ്പത്തിക പ്രസ്താവന) 

  • ബജറ്റിന്റെ ആദ്യ ഭാഗത്ത് പൊതു സാമ്പത്തിക സർവ്വേയും രണ്ടാം ഭാഗത്ത് നികുതി ഘടനയുമാണ് പറയുന്നത്.

  • ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നത്? 

ans : ഏപ്രിൽ 1

  • ഇന്ത്യയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത്? 

ans : മാർച്ച് 31

  • കേന്ദ്ര ബജറ്റ് എല്ലാ വർഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തി ദിവസം ധനമന്ത്രി ലോക്സസഭയിൽ അവതരിപ്പിക്കുന്നു.

  • രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നത് ലോക്സസഭയിലാണ്.

  • ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഒരേയൊരു ധനകാര്യമന്ത്രി? ans : മൊറാർജി ദേശായി

  • ഇടക്കാല ബജറ്റ് എന്ന പദം ആദ്യമായി  ഉപയോഗിച്ചത്?

ans :  ഷൺമുഖം ചെട്ടി

No comments: