17 Oct 2020

സുപ്രീം കോടതി(Article -124-147)

  • ഇന്ത്യയുടെ പരമോന്നത കോടതി ?
    ans :  സുപ്രീം കോടതി
  • ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ/കാവൽക്കാരൻ?
    ans : സുപ്രീം കോടതി 
  • സുപ്രീം കോടതി നിലവിൽ വന്നത് ?
    ans : 1950 ജനുവരി 28
  • സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പ്?
    ans : ആർട്ടിക്കിൾ 124
  • സുപ്രീംകോടതിയുടെ പിൻകോഡ് ?
    ans : 110201
  • സുപ്രീം കോടതിയുടെ സ്ഥിരം ആസ്ഥാനം?
    ans : ന്യൂഡൽഹി
  • സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
    ans : 31 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)
  • 1950-ൽ സുപ്രീംകോടതി നിലവിൽ വന്നപ്പോൾ ജഡ്ജിമാരുടെ എണ്ണം?
    ans : 8 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)
  • സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്?
    ans : പാർലമെന്റ്

No comments: