17 Oct 2020

നിഷേധ വോട്ട് 

  • തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ല എന്ന് തോന്നിയാൽ അവരെ നിരാകരിച്ച് None of the Above (ഇവരാരുമല്ല) എന്ന് വോട്ട് രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് നിഷേധ വോട്ട് (Negative vote). ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് രഞ്ജന പ്രകാശ്, ജസ്റ്റിസ് രഞ്ജൻ ഗെഗോയി അടങ്ങുന്ന ബഞ്ചിൽ 2013 സെപ്റ്റംബർ 27 ലെ സുപ്രീം കോടതി വിധിയിലൂടെയാണ്   NOTA (None of the Above) ഇന്ത്യയിൽ നടപ്പിലാക്കിയത്.
  • നിഷേധ വോട്ട്  (NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?
    ans : ഫ്രാൻസ്
  • നിഷേധവോട്ട് നടപ്പാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
    ans : 14-ാമത്തെ
  • നിഷേധവോട്ട് സംവിധാനം നടപ്പാക്കിയ 15-ാമത്തെ രാജ്യം?
    ans : നേപ്പാൾ 
  • .നിഷേധവോട്ട് (NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?
    ans : ബംഗ്ലാദേശ് 
  • ഇന്ത്യയിൽ നോട്ട നടപ്പിലാക്കുവാൻ പൊതുതാല്പര്യ ഹർജി നൽകിയ സംഘടന?
    ans : പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL)
  • PUCL രൂപം കൊണ്ടത് ഏത് വർഷം?
    ans : 1976 (ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ)
  • ഏത് തെരഞ്ഞെടുപ്പിലാണ് നോട്ട ആദ്യമായി നടപ്പിലാക്കിയത്?
    ans : ഡൽഹി, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 2013 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ
  • ഇന്ത്യയിൽ നോട്ട ആദ്യമായി നടപ്പിലാക്കിയത്?
    ans : ന്യൂഡൽഹി (നിഷേധവോട്ടുകൾ ആദ്യം എണ്ണിതിട്ടപ്പെടുത്തിയതിനാൽ)
  • നിഷേധ വോട്ടിന്റെ ചിഹ്നം രൂപകൽപ്പന  ചെയ്തത് ?
    ans : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ,അഹമ്മദാബാദ്
  • സ്ഥാനാർത്ഥികൾ നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ്?
    ans :  റിട്ടേണിംഗ് ഓഫീസർ മുമ്പാകെ
  • ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?
    ans :  പ്രിസൈഡിംഗ് ഓഫീസർ
  • നിലവിലെ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ?
    ans : വി.ഭാസ്കരൻ 
  • നിലവിൽ കേരളത്തിലെ ചീഫ് ഇലക്ടൽ ഓഫീസർ?
    ans : ഇ.കെ മാജി

No comments: