17 Oct 2020

ഭാഗം 1(Part1) യൂണിയൻ 1-4 വകപ്പുകൾ 

  •  ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 1-ലാണ് ഇന്ത്യൻ യൂണിയനും അതിന്റെ ഭൂപ്രദേശവും അതിർത്തിയും സംബന്ധിച്ച കാര്യങ്ങളുള്ളത് 
  •  1 മുതൽ 4 വരെ വകുപ്പുകളാണ്( Articles)  ഒന്നാം ഭാഗത്തിലുള്ളത്

ഭാഗം 2 പൗരത്വം (Citizenship) 5-11 വകപ്പുകൾ

  • ഏക പൗരത്വം അനുവദിച്ചിരിക്കുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ 
  • 1948 ജൂലായ്19-നോ അതിനുശേഷമോ ഇന്ത്യയിലേക്ക് കുടിയേറിയവർ ചുമതലപ്പെട്ട അധികാരിക്ക് അപേക്ഷ നൽകി ഇന്ത്യൻ പൗരത്വം സ്വീകരിക്കണം

  • ഭരണഘടനയുടെ പാർട്ട് രണ്ടിൽ 5 മുതൽ 11 വരെ വകുപ്പുകളിലാണ് പൗരത്വത്തെപ്പറ്റി പരാമർശിച്ചിട്ടുള്ളത്
  • വിദേശപൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നതാണ്.
  • ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുള്ള അഞ്ചുവഴികൾ-ജനനം, വംശപാരമ്പര്യം, രജിസ്ട്രേഷൻ, പൗരത്വദാനം എന്നിവയിലൂടെയും ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിലൂടെയും 
  • 1947 മാർച്ച് ഒന്നു മുതൽ പാകിസ്താനിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാവില്ല.
  • ഭരണഘടനയുടെ 5-ാം വകുപ്പുപ്രകാരം ഇന്ത്യയിൽ ജനിച്ചവർ, രക്ഷിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചിട്ടുള്ളവർ ആയിരിക്കണം * ഭരണഘടന നിലവിൽ വന്നതിനുശേഷം 5 വർഷത്തിൽക്കൂടുതൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരിക്കുന്നതാണ് 

No comments: