17 Oct 2020

ഭാഗം:3-മൗലികാവകാശങ്ങൾ (Fundamental Rights) 12-35 വകുപ്പുകൾ

1.സമത്വത്തിനുള്ള അവകാശം (Art14-18) 
2.സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
3.ചൂഷണത്തിനെതിരെയുള്ള അവകാശം(23-24)
4.മതസ്വാതന്ത്ര്യത്തിനുള്ള അവകാശം(25-28)
5.സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം(29-30)
6.ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾ ക്കുള്ള അവകാശം(31-32)

  •  മൗലികാവകാശങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് 

  • 12 മുതൽ 35 വരെയുള്ള വകുപ്പുകളാണ് മൗലികാവകാശങ്ങളെപ്പറ്റി പറയുന്നത്
  • വ്യക്തി സ്വാതന്ത്രത്തിനു  മാഗ്നാകാർട്ട  എന്നറിയപ്പെടുന്നത്
  • സർദാർ വല്ലഭഭായ് പട്ടേലാണ് മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
  • മൗലികാവകാശങ്ങളുടെ സംരക്ഷകൻ സുപ്രീംകോടതിയാണ് 
  •  1978-ന് മുമ്പ് മൗലികാവകാശങ്ങൾ 7 എണ്ണം ഉണ്ടായിരുന്നു.
  • 1978-ലെ 44-ാം ഭേദഗതി പ്രകാരം സ്വത്തവകാശം നിയമപരമായ അവകാശമായി മാറി 

മൗലികാവകാശങ്ങൾ 6 എണ്ണം

  1. സമത്വത്തിനുള്ള അവകാശം( Art14-18)

Art14 - നിയമത്തിനുമുന്നിൽ തുല്യ പരിരക്ഷ 
Art15 - മതം, വംശം, ജാതി, ലിഗം , ജനന സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം തടയൽ 
Art16 - പൊതുതൊഴിലിൽ തുല്യ അവസരം 
Art17 -അയിത്ത നിർമാർജനം 
Art18-പ്രത്യേക പദവികൾ ഒഴിവാക്കൽ 

  1. സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
     
    Art19- അഭിപ്രായ സ്വാതന്ത്ര്യം (6 എണ്ണം)
    1.സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം 
    2.സമാധാനമായി  ഒത്തുചേരാനുള്ള സ്വാതന്ത്ര്യം
    3.സംഘടനാസ്വാതന്ത്ര്യം 
    4.സഞ്ചാര സ്വാതന്ത്ര്യം 
    5.സ്ഥിരവാസത്തിനുള്ള സ്വാതന്ത്ര്യം 
    6.തൊഴിലിനുള്ള സ്വാതന്ത്ര്യം

3.ചൂഷണത്തിനെതിരെയുള്ള അവകാശം

art23-അടിമവേലയും മനുഷ്യക്കടത്തും തടയൽ
art24-ഫാക്ടറികളിലും മറ്റും ബാലവേല തടയൽ

  1. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

art25- മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള  സ്വാതന്ത്ര്യം
art26-മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം
 5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം,
art29-ന്യൂനപക്ഷക്കാരുടെ താത്പര്യങ്ങൾക്കുള്ള പരിരക്ഷ 
Article 30-വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ന്യൂനപക്ഷക്കാർക്കുള്ള സ്വാതന്ത്ര്യം

6.ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾക്കുള്ള അവകാശം
 
article31-സ്വത്തവകാശം (1978ലെ 44-മത് ഭരണഘടന ഭേദഗതി പ്രകാരം നീക്കം ചെയ്തു )
art32-ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾക്കുള്ള അവകാശം 

ഭരണഘടനയുടെ വിശദാംശങ്ങൾ 2
ഭരണഘടനയുടെ സവിശേഷതകൾ 

  • ദൃഢത നൽകുന്ന പരമോന്നതമായ ലിഖിത ഭരണഘടന
  • ഫെഡറലിസത്തിന് കേന്ദ്രീകൃത സ്വഭാവമുള്ളതിനാൽ ഇന്ത്യയിൽ ഒരു ക്വാസി  ഫെഡറൽ സംവിധാനമാണുള്ളതെന്ന് പറയുന്നു
  • ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആകുന്നു 
  • ഫെഡറേഷനിൽനിന്ന്  വിട്ടുപോകുന്നതിന്സ്റ്റേറ്റിന് അവകാശമില്ല
  • ഇന്ത്യയിൽ റെസിഡുൽ പവർ കേന്ദ്രത്തിനുണ്ട്
  • തകർക്കപ്പെടാവുന്ന സംസ്ഥാനങ്ങളുടെ  തകർക്കപ്പെടാനാകാത്ത കൂട്ടായ്മയാണ് ഇന്ത്യൻ ഫെഡറേഷൻ
  • ഇന്ത്യയിൽ സ്വയം ഭരണാവകാശമുള്ളവരും സംയോജിതവുമായ ഒരു ഓഡിറ്റ് മെഷീനറിയും  ഇലക്ഷൻ കമ്മീഷനും പ്രവർത്തിക്കുന്നു.
  • കേന്ദ്രസർക്കാറിന് നിയമനിർമാണം വഴി 
    ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിൻറയും അധികാരത്തെ ഏറ്റെടുക്കുന്നതിനും തടയുന്നതിനും അവകാശമുണ്ട്.
  • സ്റ്റേറ്റ്   ലിസ്റ്റ്  61 സബ്ജെക് , കൻറൻറ്  ലിസ്റ്റ്  52 സബ്ജക്ട് ,യൂണിയൻ ലിസ്റ്റ്  97 സബ്ജക്ട് (അവസാനത്തേത് നൂറ് ആയി എണ്ണാറുണ്ട് )

No comments: