വിവിധതരം റിട്ടുകൾ:
- മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളാണ് റിട്ടുകൾ.
- 32-ാം വകുപ്പനുസരിച്ച് സുപ്രീംകോടതിക്കും 226-ാം വകുപ്പനുസരിച്ച് ഹൈക്കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്.
വിവിധതരം റിട്ടുകൾ
- ഹേബിയസ്കോർപ്പസ്
- നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നാണ് വാച്യാർഥം.
- നിയമവിരുദ്ധമായി ഒരു വ്യക്തിയെ തടവിൽ വെക്കുന്നത് തടയുക എന്നതാണ് ഉദ്ദേശ്യം
2.മാൻഡമസ്
- ആജ്ഞ എന്നാണ് ഈ വാക്കിന്റെ അർഥം.
- നിയമപരമായ കർത്തവ്യം നിറവേറ്റാൻ വിസമ്മതിക്കുന്ന സർക്കാരുദ്യോഗസ്ഥരോടും കീഴ്കോടതികളോടും അത് നിർവഹിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഉന്നത നീതിപീഠത്തിന്റെ അധികാരമാണത്
- സ്വകാര്യവ്യക്തികൾ, പ്രസിഡൻറ്, ഗവർണർ തുടങ്ങിയവർക്കെതിരെ ഇത് പുറപ്പെടുവിക്കാനാവില്ല .
3.പ്രൊഹിബിഷൻ
- കിഴ്കോടതികൾ അവയുടെ അധികാര സീമയ്ക്കുപുറത്തുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അത് തടയാൻ മേൽക്കോടതികൾക്ക് അധികാരം നൽകുന്ന റിട്ട്.
- ജുഡീഷ്യൽ/ അർധ ജുഡീഷ്യൽ സ്ഥാപനങ്ങൾക്കു മാത്രം ബാധകം
- സെർഷ്യോറ്റി
കീഴ്ക്കോടതികൾ സ്വന്തം അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങളെ അസാധുവാക്കാനുള്ള മേൽക്കോടതികളുടെ അധികാരം
- കോവാറന്റേറാ
നിയമവിരുദ്ധമായി അധികാരം കയ്യാളുന്നത് തടയാൻ ഉദ്ദേശിച്ചുള്ളത്. പൊതുപദവികൾ വഹിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്റെ നിയമസാധ്യത പരിശോധിച്ച് നിയമവിരുദ്ധമെങ്കിൽ അയാളെ പ്രസ്തുത പദവിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം.
No comments:
Post a Comment