ഭാഗം 4എ മൗലിക കടമകൾ (Fundamental Duties)
ഭരണഘടനയുടെ നാല്Aവിഭാഗത്തിൽ 51-Aവക പ്പിലാണ് മൗലികകടമകളെക്കുറിച്ച് പറയുന്നത്.
1976-ലെ 42- ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ കൂട്ടിച്ചേർത്തത്. U.S.S.R.ൻറെ ഭരണഘടനയിൽ നിന്നാണ് മൗലിക കടമകൾ എന്ന ആശയം കടം കൊണ്ടിട്ടുള്ളത്.
സ്വരൺസിങ് കമ്മിറ്റിയുടെ നിർദേശ പ്രകാരമായിരുന്നു ഇതുൾപ്പെടുത്തിയത്.
മൗലിക കടമകൾ താഴെ പറയുന്നവയാണ്.
a. ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുക.
b. സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നതാദർശങ്ങളെ പിൻതുടരുക.
c, ഇന്ത്യയുടെ പരമാധികാരം, ഐക്യം അഖണ്ഡത ഇവ കാത്തുസൂക്ഷിക്കുക.
d. ആവശ്യഘട്ടങ്ങളിൽ രാജ്യരക്ഷാപ്രവർത്തനത്തിനും രാഷ്ടസേവനത്തിനും തയ്യാറാവുക.
e, മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുധ്യങ്ങൾക്കെതിരായി എല്ലാ ജനങ്ങൾക്കിടയിലും സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ യശസ്സ് ഉയർത്തുന്നതിനു വേണ്ടി ശ്രമിക്കുക.
f. ഇന്ത്യയുടെ മഹത്തായ സാംസ്കാരികപൈതൃകത്തെ ബഹുമാനിക്കുകയും നിലനിർത്തുകയും ചെയ്യുക.
g. വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയെ സംരക്ഷിക്കുകയും പരിസ്ഥിതിയെ മെച്ചപ്പെടുത്തുകയും ചെയ്യുക.
h. ശാസ്ത്രീയവീക്ഷണവും മാവികതയും അന്വേഷ ണാത്മകതയും വികസിപ്പിക്കുക.
i, പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
j. എല്ലാ മണ്ഡലങ്ങളിലും മികവുകാട്ടി ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.
k. 2002-ലെ 86- ഭേദഗതി പ്രകാരം 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻരക്ഷിതാക്കൾക്ക് മൗലിക കടമയുണ്ട്.
- തുടക്കത്തിൽ 10 മൗലിക കർത്തവ്യങ്ങളാണുണ്ടായിരുന്നത്.
- 2002-ലെ 86- ഭേദഗതിയോടുകൂടി മൗലികകർത്തവ്യങ്ങളുടെ എണ്ണം 11 ആയി.
No comments:
Post a Comment