17 Oct 2020

  • സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ?
    ans : ശ്യാംശരൺ നേഗി 
  • ഒന്നാം ലോക്സഭയിൽ തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം ?
    ans : 489 
  • അധികാരത്തിൽ വന്ന പാർട്ടി ?
    ans : ഇന്ത്യൻ നാഷണൽ കോൺഗ്രസ് (364 സീറ്റ് നേടി)
    1950 മുതൽ 1989 ഒക്ടോബർ 15 വരെ ഒരു ഇലക്ഷൻ കമ്മീഷണർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 1989 ഒക്ടോബർ 16 മുതൽ രണ്ട് ഇല ക്ഷൻ കമ്മീഷണർമാരെക്കൂടി നിയമിച്ച് മൂന്നംഗ ഇലക്ഷൻ കമ്മീഷനാക്കി മാറ്റി. 1990 ൽ വീണ്ടും ഏകാംഗ ഇലക്ഷൻ കമ്മീഷനാക്കി മാറ്റി. 1990 ൽ വീണ്ടും മൂന്നംഗ ഇലക്ഷൻ കമ്മീഷനാക്കി. നിലവിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഉൾപ്പെടെ 3 അംഗങ്ങളാണുള്ളത്.
  • ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത്?
    ans : ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ
  • രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും?
    ans : തിരഞ്ഞെടുപ്പ് കമ്മീഷൻ
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്?
    ans : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

No comments: