16 Oct 2020

മൗലികസ്വാതന്ത്ര്യങ്ങൾ(Article -19)

ans : അഭിപ്രായ സ്വാതന്ത്ര്യം 
ans : ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം
ans : സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം
ans : സഞ്ചാര സ്വാതന്ത്ര്യം 
ans : ഇന്ത്യയിലെവിടെയും  താമസിക്കുന്നതിനുള്ള
സ്വാതന്ത്ര്യം
ans : മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം

റിട്ടുകൾ

(1) ഹേബിയസ് കോർപ്പസ് 
(2) മൻഡാമസ് 
(3) ക്വോ  വാറന്റോ 
(4) പ്രൊഹിബിഷൻ 
(5) സെർഷ്യോററി

  • മൗലികാവകാശങ്ങൾ  സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ പറയുന്ന പേര്?
    ans : റിട്ട്
  • റിട്ടുകളെ കുറിക്കുന്ന പദങ്ങൾ ഏത് ഭാഷയിൽ നിന്നാണ് 
    എടുത്തിട്ടുള്ളത്?
    ans : ലാറ്റിൻ
  • ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത്? 
    ans : 32-ാം അനുഛേദം (ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം) 
  • മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്?
    ans : 32-ാം അനുഛേദം 
  • .ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത്?
    ans : 226-ാംഅനുഛേദമനുസരിച്ച് 
  • ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി പത്യക്ഷപ്പെട്ടത്?
    ans : മാഗ്നാകാർട്ടയിലാണ് 
  • പൗരന്മാരുടെ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ലോക ത്തിലെ ആദ്യത്തെ പ്രമാണിക രേഖ?
    ans : മാഗ്നാകാർട്ട 
  • വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട്?
    ans : ഹേബിയസ് കോർപ്പസ്
  • ഹേബിയസ് കോർപ്പസ് എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ?
    ans : ലാറ്റിൻ
  • നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട്?
    ans : ഹേബിയസ് കോർപ്പസ്
  • നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്?
    ans : ഹേബിയസ് കോർപ്പസ്
  • “നാം കൽപ്പിക്കുന്നു” എന്നർത്ഥം വരുന്ന റിട്ട്?
    ans : മൻഡാമസ്
  • സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയോ, പൊതുസ്ഥാപനത്തെയോ അനുശാസിച്ചു
    കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട്?
    ans : മൻഡാമസ്
  • ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട്? 
    ans : ക്വോ വാറന്റോ
  • ‘ക്വോ വാറന്റോ’ എന്ന പദത്തിന്റെ അർത്ഥം?
    ans : എന്ത് അധികാരം
  • ഒരു കീഴ്ചക്കോടതി അതിന്റെ അധികാര പരിധി ലംഘി ക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ ചെയ്യുന്നതിനെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്?
    ans : പ്രൊഹിബിഷൻ 
  • ഒരു കേസ് കീഴ്ക്കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ടാണ്?
    ans : സെർഷ്യോറ്റി

No comments: