പ്രസിഡൻറിന്റെ അധികാരങ്ങൾ
- എക്സിക്യൂട്ടീവ് അധികാരം
- പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, ധനകാര്യകമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുണ്ട്.
- നയതന്ത്ര പ്രതിനിധികൾ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരമുണ്ട്.
- രാജ്യത്തെ സുപ്രധാന പദവികൾ വഹിക്കുന്നവരെ നിയമിക്കാനും, നീക്കാനുമുള്ള അധികാരമുണ്ട്.
നിയമനിർമാണാധികാരം
- പാർലമെൻറിലേക്ക് അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യാനും ഓർഡിനൻസ് ഇറക്കാനും അധികാരമുണ്ട്.
- പ്രസിഡൻറിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ മണിബിൽ, സംസ്ഥാന രൂപവത്കരണം സംബന്ധിച്ച ബില്ലുകൾ തുടങ്ങിയവ പാസ്സാക്കുകയുള്ളൂ.
- ബില്ലുകൾ നിയമങ്ങളാകണമെങ്കിൽ പ്രസിഡൻറ് ഒപ്പുവെക്കേണ്ടതാണ് ‘
ജുഡീഷ്യൽ അധികാരം
- Article 72 പ്രകാരംരാഷ്ട്രപതിക്ക് എല്ലാ കോടതികളും നൽകുന്ന ശിക്ഷയും നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള അധികാരമുണ്ട്.
- സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്മിമാരെ നിയമിക്കാനും അധികാരമുണ്ട്.
സൈനികാധികാരം
- ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ രാഷ്ട്രപതിയാണ്.
- സേനാമേധാവികളെ നിയമിക്കാനുള്ള അധികാരമുണ്ട്.
- എന്നാൽ ഈ നിലയ്ക്കുള്ള എല്ലാ അധികാരങ്ങളും പാർലമെൻറ് പാസാക്കുന്ന നിയമങ്ങൾക്ക് വിധേയമായിരിക്കും.
No comments:
Post a Comment