17 Oct 2020

അടിയന്തരാവസ്ഥാധികാരങ്ങൾ:-

  • രാഷ്ട്രപതിക്ക് മൂന്നുതരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്.

1.ദേശീയാടിയന്തരാവസ്ഥ Article352.

  • യുദ്ധം, വിദേശാക്രമണം, സായുധ കലാപം എന്നീ കാരണങ്ങളാൽ രാജ്യമോ ഏതെങ്കിലും ഇന്ത്യൻ പ്രദേശമോ അപകടത്തിലാണ് എന്ന് ബോധ്യമായാൽ ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
  • എന്നാൽ ഇതിന് പാർലമെൻറിന്റെ അംഗീകാരം ആവശ്യമാണ്.
  • ഈ സമയത്ത് സംസ്ഥാനങ്ങളുടെ നിയമനിർമാണം, കാര്യനിർവഹണം എന്നീ കാര്യങ്ങളിൽ കേന്ദ്രത്തിനാണ് പൂർണ നിയന്ത്രണം. 
  • Article21,22എന്നിവയൊഴികെയുള്ള എല്ലാ മൗലികാ വകാശങ്ങളും സസ്പെൻഡ് ചെയ്യപ്പെടുന്നതാണ്.

  • ഇന്ത്യയിൽ 3 തവണ ദേശീയ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിട്ടുണ്ട്. 
  • 1962, 1971, 1975 എന്നീ വർഷങ്ങളിലാണിത്.

2.സംസ്ഥാനാടിയന്തരാവസ്ഥ/രാഷ്ട്രപതിഭരണം Article 356.

  • ഭരണഘടന വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാനഭരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് പ്രസ്തുത സംസ്ഥാനത്തിന്റെ അധികാരം സ്വയം ഏറ്റെടുക്കാവുന്നതാണ്.
  • പരമാവധി 3 വർഷം വരെയേ രാഷ്ട്രപതിഭരണം ദീർഘിപ്പിക്കാൻ കഴിയുകയുള്ളൂ.
  • പഞ്ചാബാണ് ആദ്യമായി രാഷ്ട്രപതിഭരണം  പ്രഖ്യാപിച്ച സംസ്ഥാനം.1951 ൽ ആണിത്.
  • 1959 ജൂലായ് 31 ന് ഇ.എം.എസ്.മന്ത്രിസഭ  ഗവർണറുടെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടപ്പെട്ടത് .
  • സഭയിൽ  ഭൂരിപക്ഷമുള്ള മന്ത്രിസഭ ആദ്യമായി  പുറത്താക്കപ്പെട്ടത് കേരളത്തിലാണ്.

3.സാമ്പത്തിക അടിയന്തരാവസ്ഥ
.

  • സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയുണ്ടെന്ന് ബോധ്യമായാൽ  സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
  • ഇന്ത്യയിൽ ഇന്നുവരെ  സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. 
  • വീറ്റോ അധികാരങ്ങൾ 

    • പാർലമെൻറ് പാസാക്കി അയയ്ക്കുന്ന ബില്ലുകൾ  പ്രസിഡൻറിന് പിടിച്ചുവെക്കുകയോ,മടക്കി അയയ്ക്കുകയോ ചെയ്യാം.
    • ഇതിനുള്ള പ്രസിഡൻറി ന്റെ വിവേചനാധികാരമാണ് വീറ്റോ പവർ.

     
    അബ്സല്യൂട്ട് വീറ്റോ

    • പാർലമെൻറ് പാസാക്കിയ ബിൽ ഒപ്പിടാതെ പിടിച്ചുവെക്കാനുള്ള അധികാരമാണിത്.
    • സ്വകാര്യാംഗങ്ങളുടെ ബിൽ ക്യാബിനറ്റ് രാജി വെച്ചതിനുശേഷമുള്ള ബിൽ  എന്നിവയിൽ ഈ ഉപയോഗിക്കാം.

    സസ്പെൻസീവ് 
    വീറ്റോ

    • ബില്ലുകൾ തിരിച്ചയക്കാനുള്ള  അവകാശം 
    • ബിൽ ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും  അയച്ചാൽ  രാഷ്ട്രപതി  ഒപ്പിടേണ്ടതാണ്
    • ഭരണഘടനാ ഭേദഗതി ബില്ലിൽ വ്വീറ്റോ പവർ ഇല്ല 
      ‘1971ൽ  21ാം ഭേദഗതി പ്രകാരമാണ് ഈ പവർ എടുത്തു കളഞ്ഞത്

No comments: