16 Oct 2020

വിപ്പ്

ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളുടെ സ്വഭാവം പാർലമെന്റിലും നിയമസഭകളിലും നിയന്ത്രിക്കുന്നതിനുവേണ്ടി ഓരോ രാഷ്ട്രീയ പാർട്ടിയും നിയമിക്കുന്ന വ്യക്തിയാണ് വിപ്പ്.
സഭയിൽ പ്രധാന ചർച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളിൽ 

നിശ്ചയമായും അംഗങ്ങൾ ഹാജരാകണമെന്നും പാർട്ടി പറയുന്ന രീതിയിൽ
തന്നെ വോട്ടു ചെയ്യണമെന്നും നൽകുന്ന നിർദ്ദേശത്തെയും വിപ്പ് എന്നാണ് പറയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗം വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയാൾ അയോഗ്യനാകുന്നതാണ്.

ഫിലിബസ്റ്റർ

പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ വോട്ടെടുപ്പ് തടയുന്നതിനായി മനഃപൂർവ്വം ചർച്ച  നീട്ടിക്കൊണ്ടു  പോകുന്നതിനെയാണ് ഫിലിബസ്റ്റർ എന്നു പറയുന്നത്.

ജെറി മാൻഡറിംഗ്

ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ.തങ്ങൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ മണ്ഡലം പുനർ നിർണ്ണയിക്കുന്നതിനെയാണ് ജെറി മാൻഡറിംഗ് എന്ന് അറിയപ്പെടുന്നത്.

No comments: