തൂക്ക് പാർലമെന്റ്
പൊതു തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ ഉണ്ടാക്കുവാൻ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നില്ലായെങ്കിൽ അത്തരം പാർലമെന്റിനെയാണ് തൂക്ക് പാർലമെന്റ് എന്ന് പറയുന്നത്
കൂട്ടുകക്ഷി മന്ത്രിസഭ
തിരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ രണ്ടോ അതിലധികമോ പാർട്ടികൾ ചേർന്ന് രൂപീകരിക്കുന്ന സംയുക്ത മന്ത്രിസഭയെയാണ് കൂട്ടുകക്ഷി മന്ത്രിസഭ(Coalition Government)
കാസ്റ്റിംഗ് വോട്ട്
പാർലമെന്റിലും നിയമനിർമ്മാണ സഭകളിലും അവതരിപ്പിക്കുന്ന ബില്ലിന്മേൽ സാധാരണയായി അദ്ധ്യക്ഷൻ വോട്ട് ചെയ്യാറില്ല.എന്നാൽ ബില്ലിനെ അനുകൂലിച്ചും എതിർത്തുമുള്ള വോട്ടുകൾ തുല്ല്യമായി ഒരു പ്രതിസന്ധിയുണ്ടായാൽ സ്പീക്കർക്ക് അല്ലെങ്കിൽ സഭയുടെ അദ്ധ്യക്ഷന് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു വോട്ട് രേഖപ്പെടുത്താവുന്നതാ
ണ്. ഇത്തരം വോട്ടിനെയാണ് കാസ്റ്റിംങ് വോട്ട് എന്ന് പറയുന്നത്.
No comments:
Post a Comment