ഇന്ത്യൻ ഭരണഘടന(മൗലികാവകാശങ്ങൾ)
മൗലികാവകാശങ്ങൾ(Fundamental Rights-Articles 12-35)
മൗലിവകാശങ്ങൾ
- സമത്വത്തിനുള്ള അവകാശം (14-18)
- സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22) * ചൂഷണത്തിനെതിരായ അവകാശം (23-24)
- മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)
- സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (29-30)
ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം(32)
- .ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
- .മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്?
ans: യു.എസ്.എ യിൽ നിന്ന് - .ഇന്ത്യയുടെ മാഗ്നാകാർട്ടാ,ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?
ans: മൗലിവകാശങ്ങൾ - .ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര തരത്തിലുള്ള = മൗലികാവകാശങ്ങളാണുണ്ടായിരുന്നത്?
ans: 7 - .എത്ര തരത്തിലുള്ള മൗലിവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത്?
ans: 6 - .മൗലികാവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ മൗലികാവകാശമല്ല
- .സ്വത്തവകാശം ഇപ്പോൾ ഒരു_______ആണ്
ans: നിയമാവകാശം (Legal Right) - .സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നീക്കം ചെയ്ത ഭേദഗതി?
ans: 44-ാം ഭേദഗതി - സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?
ans: മൊറാർജി ദേശായി (ജനതാ ഗവൺമെന്റ്) - ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് സ്വത്ത വകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്?
ans: 300എ (മുൻപ് 31-ാം അനുഛേദത്തിലായിരുന്നു - ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
ans: XII (മുൻപ് മൂന്നാം ഭാഗത്തായിരുന്നു) - നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്ത വിക്കുന്ന ഭരണഘടനാ വകുപ്പ്?
ans: അനുഛേദം 14 - .മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
ans: അനുഛേദം 15 - സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന ഭരണഘടനാ വകുപ്പ്?
ans: 15-ാം അനുഛേദം - സർക്കാർ ഉദ്യോഗങ്ങളിൽ അവസര സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ്?
ans: 16-ാം അനുഛേദം അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമമനുസരിച്ചാണ് ?
ans: സിവിൽ അവകാശ സംരക്ഷണ നിയമം (Protection of Civil Rights Act) 1955- 1955 ൽ പാർലമെന്റ് പാസ്സാക്കിയ അൺടച്ചബിലിറ്റി ഒഫൻസസ് ആക്ടിനെ 1976 ൽ ഭേദഗതി ചെയ്യുകയും പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റസ് ആക്ട് എന്ന്പുനർനാമകരണം ചെയ്യുകയും ചെയ്തു. ഈ നിയമം ലംഘിക്കുന്നവർക്ക് ഒന്നു മുതൽ 2 വർഷം വരെ തടവ് ശിക്ഷയുൾപ്പെടെ ലഭിക്കുന്നതാണ്.
- തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നത്
ans: 17-ാം അനുഛേദം - മഹാത്മാഗാന്ധി കീ ജയ്ക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ് ?
ans: അനുഛേദം 17
No comments:
Post a Comment