16 Oct 2020

പ്രൊരോഗ്(Prorogue)

  • സഭയുടെ ഒരു സമ്മേളനത്തെ നിർത്തിവെയ്ക്കുന്ന
    തിനെയാണ് പ്രൊരോഗ് എന്ന് പറയുന്നത്
  • പാർലമെന്റ് സമ്മേളനത്തെ പ്രൊരോഗ് ചെയ്യുന്നത് രാഷ്ട്രപതിയാണ്.

പിരിച്ചുവിടൽ (Dissolution) 

  • ലോകസഭയേയോ സംസ്ഥാന അസംബ്ലിയേയോ പിരിച്ചുവിടുന്നതിനാണ് 
    Dissolution എന്ന് പറയുന്നത്.നിലവിലുള്ള ലോക്സഭയുടെ  കാലാവധി അവസാനിക്കുമ്പോഴോ നിലവിലുള്ള സഭയിൽ മന്ത്രിസഭയുണ്ടാക്കാൻ 

ആർക്കും ഭൂരിപക്ഷമില്ലാതെ വരുമ്പോഴോ നിലവിലുള്ള മന്ത്രിസഭ ന്യൂനപക്ഷമാകുമ്പോഴോ ആണ് സഭയെ പിരിച്ചുവിടുന്നത്.അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ സഭ രൂപീകരിക്കുന്നതാണ്. ലോക്സഭയെ മാത്രമേ പിരിച്ചുവിടാൻ കഴിയൂ.രാജ്യസഭ ഒരു സ്ഥിരം സഭയാണ്.അതുകൊണ്ട് തന്നെ രാജ്യസഭയെ പിരിച്ച് വിടാൻ കഴിയില്ല.
ലോക്സഭ പിരിച്ച് വിടുന്നത് രാഷ്ട്രപതിയാണ്.

No comments: