ചോദ്യോത്തരവേള(Question Hour)
പാർലമെന്റിന്റെ ഓരോ സിറ്റിങ്ങിന്റെയും ആദ്യ മണിക്കുറിനെയാണ് ചോദ്യോത്തര വേള എന്നറിയപ്പെടുന്നത്.
1.നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ(Starred Question)
2.നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങൾ(Unstarred Questions)
3.ലഘുനോട്ടീസ് ചോദ്യങ്ങൾ (Short NoticeQuestions)
എന്നിങ്ങനെ ചോദ്യങ്ങളെ തരംതിരിച്ചിരിക്കുന്നു.
നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ
ഇത്തരം ചോദ്യങ്ങളിൽ നക്ഷത്ര ചിഹ്നമുണ്ടായിരിക്കും.
വാമൊഴിയായിട്ടാണ് മന്ത്രിമാർ ഉത്തരം നൽകുന്നത്. അത് കൊണ്ടുതന്നെ ഉപചോദ്യങ്ങളും ചോദിക്കാവുന്നതാണ്.
2014 നവംബർ മുതൽ രാജ്യസഭയിൽ ചോദ്യോത്തരവേള(Question Hour) ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരുത്തി.
ഇപ്പോൾ 12 മണിക്കാണ് രാജ്യസഭയിൽ ചോദ്യോത്തരവേള ആരംഭിക്കുന്നത്.
രാജ്യസഭയിൽ നടപടിക്രമം ആരംഭിക്കുന്നത് ശൂന്യവേളയോടുകൂടിയാണ്.
എന്നാൽ ലോക്സഭയിൽ മാറ്റമില്ല.
നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങൾ
- എഴുതി തയ്യാറാക്കിയ മറുപടിയാണ് ഇത്തരം ചോദ്യങ്ങൾക്ക് നൽകുന്നത്.
- അതിനാൽ ഉപചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല.
ലഘു നോട്ടീസ് ചോദ്യങ്ങൾ
- അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള മാർഗമാണിത്.
ഇത്തരം ചോദ്യങ്ങൾക്ക് സാധാരണ നിശ്ചയിച്ചിട്ടുള്ള 10 ദിവസത്തെ നോട്ടീസിൽ കുറഞ്ഞ നോട്ടീസ് നൽകിയാൽ മതി.
- ഇത്തരം ചോദ്യങ്ങൾക്ക് വാക്കാലുള്ള മറുപടിയാണ് നൽകുന്നത്.
No comments:
Post a Comment