രാജസ്ഥാനിലെ മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ എന്ന സംഘടന നട ത്തിയ പ്രവര്‍ത്തനങ്ങളാണ് വിവരാവകാശ നിയമനിര്‍മാണത്തിലേക്ക് നയിച്ചത്.
വിവിധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലുകളും 2005 ൽ വിവരാവകാശനിയമത്തിന് വഴിയൊരുക്കി.
ഇത് രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്നു.
അഴിമതി നിയന്ത്രിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉത്തരവാദിത്വ ബോധമുണ്ടാക്കുന്നതിനും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കു ന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു.
കൂടാതെ പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം പൗരന്മാര്‍ക്ക് ലഭ്യമാക്കാനും ഈ നിയമത്തിലൂടെ കഴിയുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള അധി കാരങ്ങള്‍ പ്രയോഗിക്കാനും ചുമതലകൾ നിര്‍വഹിക്കാനും സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും വിവരാവകാശ കമ്മീഷനെ രൂപം നല്‍കിയിട്ടുണ്ട്.
മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കവിയാത്ത അംഗങ്ങളും വിവരാവകാശ കമ്മീഷനിലൂണ്ടാകും.
നാം ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ അപൂര്‍ണമോ തെറ്റായതോ തൃപ്തികരമല്ലാത്തതോ ആയ മറുപടി തരുകയോ ആണെങ്കിൽ വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കാവുന്നതാണ്.
ഇത് കമ്മീഷന് ബോധ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കുന്നതുവരെ ഓരോ ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മേല്‍ 250 രൂപ വീതം പിഴശിക്ഷ ചുമത്താന്‍ കമ്മീഷന് അധികാരമുണ്ട്
No comments:
Post a Comment