സംസ്ഥാനതലത്തില്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് അതതു സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വീസ് കമ്മീഷനാണ് (പി.എസ്.സി).
ഗവര്‍ണറാണ് പി.എസ്.സി. ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത്. യു.പി.എസ്.സിയും പി.എസ്.സിയും ഭരണഘടനാനിയ മത്തെ അടിസ്ഥാനമാക്കി നിലവില്‍വന്ന സ്ഥാപനങ്ങളാണ്.
അതിനാല്‍ ഇവയെ ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നു വിളിക്കാം.
ഉദ്യോഗസ്ഥവുൃന്ദത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ ശ്രേണിപരമായ സംഘാടനം,ഭരണതലത്തില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കാറു ണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം എളുപ്പത്തില്‍ ലഭിക്കാനും വേണ്ടി ചില നടപടികള്‍ ഗവണ്‍മെന്റ് ആവിഷ്കരിച്ചിട്ടുണ്ട്.
ഉദാ : ഇ - ഗവേണൻസ്
No comments:
Post a Comment