2 Jun 2022

ചൈനീസ്‌ വിപ്ലവം

 വിദേശാധിപത്യത്തിനും രാജവാഴ്ചയ്ക്കും എതിരായ വിപ്ലവങ്ങള്‍ക്ക്‌ ഇരുപതാം നൂറ്റാണ്ടില്‍ ചൈന സാക്ഷ്യം വഹിച്ചു.


ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നടപ്പിലാക്കിയതില്‍നിന്നു വ്യത്യസ്തമായ രണ്ടു നയങ്ങള്‍ യൂറോപ്യന്‍ രാഷ്ട്ര ങ്ങളും അമേരിക്കയും ഉള്‍പ്പെട്ട കൊളോണിയല്‍ശക്തികൾ ചൈനയിൽ സ്വീക രിച്ചു.


അവ കുറുപ്പുവ്യാപാരവും തുറന്ന വാതിൽ നയവുമായിരുന്നു.

ചൈനീസ്‌ ഉല്‍പ്പന്നങ്ങളായ പട്ട്‌, തേയില, മൺപാത്രങ്ങൾ എന്നിവയ്ക്ക്‌ യൂറോപ്പിൽ വളരെയധികം ജനപ്രീതി ഉണ്ടായിരുന്നു.


ഇവയുടെ കയറ്റുമതിയിലൂടെ ചൈന വന്‍തോ തില്‍ ലാഭം നേടി.

 എന്നാൽ ചൈനയിലേക്ക്‌ ഇറക്കുമതി ഇല്ലാതിരുന്നതിനാല്‍ യൂറോ പ്യന്‍ വ്യാപാരികള്‍ക്ക്‌ നഷ്ടം സംഭവിച്ചു.

 ഇത്‌ പരിഹരിക്കാനായി ഇംഗ്ലീഷ്‌ വ്യാപാരികൾ ചൈനയിലേക്ക്‌ ലഹരിപദാര്‍ഥമായ കറുപ്പ്‌ ഇറക്കുമതിചെയ്തു.

 ഇത്‌ ചൈനയൂടെ വ്യാപാരത്തെയും ഇതിന്റെ ഉപയോഗം ചൈനീസ്‌ ജനതയുടെ മാനസികനിലയെയും പ്രതികൂലമായി ബാധിച്ചു. ഇതോടെ സാമ്പത്തികമായും മാനസികമായും ചൈനക്കാര്‍ അടിമത്തത്തിലായി.


 പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോള്‍ നിരവധി യൂറോപ്യന്‍രാജ്യങ്ങള്‍ ചൈനയില്‍ വ്യാപാരാനുകൂല്യങ്ങള്‍ കരസ്ഥമാക്കി.

എന്നാൽ ഈ സമയത്ത്‌ ചൈനയില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്ന അമേരിക്കയ്ക്ക്‌ ഈ ആനുകൂല്യങ്ങൾ ലഭിച്ചില്ല.

തുടര്‍ന്ന്  മേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ ഹെയ്‌ പ്രഖ്യാപിച്ച നയമാണ്‌ 'തുറന്ന വാതിൽ നയം.'

 ഈ നയമനുസരിച്ച്‌ ചൈനയുടെ കമ്പോളങ്ങളില്‍ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശവും അവസരവും ഉണ്ടെന്ന്‌ അമേരിക്ക വാദിച്ചു.


ചൈന വിവിധ രാജ്യങ്ങളുടെ സ്വാധീനമേഖലകളായി വിഭജിക്കപ്പെട്ടു.

അമേരിക്കയ്ക്ക്‌ ചൈനയിൽ ഇടപെടാന്‍ അവസരമൊരുക്കുക എന്നതായിരുന്നു ഈ നയത്തിന്റെ ലക്ഷ്യം.


ചൈന ഭരിച്ചിരുന്ന മഞ്ചു രാജവംശം വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലമായ നിലപാടാണു സ്വീകരിച്ചത്‌.

 ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില രഹസ്യസംഘടനകള്‍ ഇതിനെതിരെ 1900 ല്‍ കലാപം സംഘടിപ്പിച്ചു ബോക്സര്‍മാരുടെ മുഷ്ടിയായിരുന്നു അവരുടെ മുദ്ര.


 ഇത്‌ 'ബോക്‌സര്‍ കലാപം' എന്നറിയപ്പെടുന്നു.

 പരാജയപ്പെട്ടെങ്കിലും പിൽക്കാല വിപ്ലവങ്ങള്‍ക്ക്‌ ബോക്‌സര്‍ കലാപം ശക്തിപകര്‍ന്നു.

ജനറല്‍ ഡോ. സൺയാത് സെന്നിന്റെ നേതൃത്വത്തില്‍ മഞ്ചു രാജഭരണത്തിനെരായി ചൈനയില്‍ വിപ്ലവം നടന്നു.

ഇത്‌ ചൈനയില്‍ രാജവാഴ്ചയ്ക്ക്‌ അന്ത്യം കുറിച്ചു, തുടര്‍ന്ന്‌ ദക്ഷിണചൈനയില്‍ സന്‍യാത്സെന്നിന്റെ നേതൃത്വത്തിൽ കമിന്താങ്‌ പാര്‍ട്ടി ഒരു റിപ്പബ്ലിക്കന്‍ ഭരണം സ്ഥാപിച്ചു.

സനയാത് സെൻ ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നി മൂന്ന്‌ ആശയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി.


സന്‍യാത്‌ സെനിന്റെ ആശയങ്ങള്‍

ദേശീയത -» മഞ്ചൂറിയന്‍ പ്രദേശക്കാരായ മഞ്ചുരാജവംശത്തെയും സാമ്രാജ്യശക്തികളെയും പുറത്താക്കുക.


ജനാധിപത്യം -» ജനാധിപത്യഭരണം സ്ഥാപിക്കുക.

 സോഷ്യലിസം -» മൂലധനത്തെ നിയ്ന്ത്രിക്കുകയും ഭൂമി തുല്യമായി വിതരണം നടത്തുകയും ചെയ്യുക.


പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുമായി സമത്വം വേണമെന്നാവശ്യപ്പെട്ട സന്‍യാത് സെൻ   ചൈനയുമായി വിദേശികള്‍ ഒപ്പിട്ട അന്യായമായ ഉടമ്പടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ചു.


കൃഷിയുടെയും വ്യവസായത്തിന്റെയും പുരോഗതിക്കാവശ്യമായ നടപടികള്‍ കുമിന്താങ്‌ റിപ്പബ്ലിക്‌ സ്വീകരിച്ചു.

റഷ്യയുടെ സഹായം വിവിധ മേഖലകളില്‍ ചൈനയ്ക്ക്‌ ലഭിക്കുകയും ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപികൃതമാവുകയും ചെയ്തു.


 ആദ്യകാലങ്ങളിൽ കുമിന്താങ്ങുകളും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ സഹകരിച്ചാണ്‌ മുന്നോട്ടുപോയത്‌. എന്നാല്‍ സൺയാത്   സെന്നിന്റെ മരണത്തെത്തുടര്‍ന്ന്‌ ചിയാങ്‌ കൈഷക്ക്‌ ഭരണത്തിന്റെ തലവനായി വന്നതോടെ ഈ സഹകരണം ഇല്ലാതായി.


റിഷബ്ലിക്‌ ജനകിയമാവുന്നു


ചിയാങ്‌ കൈഷക്ക്‌ ചൈനയിൽ സൈനിക ഏകാധിപത്യ ഭരണത്തിനു തുടക്കം കുറിച്ചു.


കമ്മ്യൂണിസ്റ്റുകളുമായുളള സഹകരണം ഉപേക്ഷിച്ച്‌ അദ്ദേഹം അമേരിക്കയടക്കമുള്ള വിദേശശക്തികൾക്ക്‌ ചൈനയിൽ യഥേഷ്ടം ഇടപെടാന്‍ അവസരമൊരുക്കി.

ചൈനയുടെ കല്‍ക്കരി, ഇരുമ്പുവ്യവസായങ്ങള്‍, ബാങ്കിങ്‌, വിദേശവ്യാപാരം തുടങ്ങിയ മേഖലകളെല്ലാം നിയന്ത്രിച്ചിരുന്നത്‌ വിദേശരാജ്യങ്ങളായിരുന്നു.

 ചിയാങ്‌ കൈഷക്കിന്റെ നയങ്ങളെ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന്‌ അവരെ ക്രുരമായി നേരിട്ടു.

ഈ സമയം ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവായി മാവോ സെ തുംഗ്‌ ഉയര്‍ന്നുവന്നു.

 1934 ല്‍ കമ്മ്യൂണിസ്റ്റുകള്‍ മാവോയുടെ നേതൃത്വത്തില്‍ തെക്കന്‍ ചൈനയിലെ കിയാങ്സിയില്‍നിന്ന്‌ ഒരു യാത്ര ആരംഭിച്ചു.

നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തുകൊണ്ടുള്ള അതിസാഹസികമായ ഈ യാത്ര വടക്കു പടിഞ്ഞാറ്‌ യെനാനില്‍ അവസാനിച്ചു.

 യാത്രയിലുടനീളം ധാരാളം കൃഷി ഭൂമിയും അനേകം ഗ്രാമങ്ങളും പ്രഭൂക്കന്മാരില്‍നിന്ന്‌ പിടിച്ചെടുത്ത്‌ കര്‍ഷകര്‍ക്കു നല്‍കി.


ഏകദേശം 12000 കിലോമീറ്റര്‍ സഞ്ചരിച്ച ഈ യാത്ര ലോങ്‌ മാര്‍ച്ച്‌ എന്നറിയപ്പെടുന്നു.


തല്‍ഫലമായി വിദേശാധിപത്യത്തിനെതിരായ ചൈനീസ്‌ ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമായി കമ്മ്യൂണിസ്റ്റുകളും മാവോ സെ തുംഗും മാറി.

 അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ചുവപ്പുസേന കുമിന്താങ്‌ ഭരണത്തിന്റെ കേന്ദ്രം കൈക്കലാക്കിയതിനെത്തുടര്‍ന്ന്‌ ചിയാങ്‌ കൈഷക്ക്‌ തായ്‌വാനില്‍ രാഷ്ട്രീയാഭയം തേടി.


1949 ഒക്ടോബര്‍ 1 ന്‌ ചൈന മാവോ സെ തുംഗിന്റെ നേതൃത്വത്തില്‍ ജനകീയ ചൈന റിപ്പബ്ലിക്‌ ആയി മാറി.




 

No comments: