3 Jun 2022

ഫാസിസവും നാസിസവും part2

🤝 👩‍🦲ഒന്നാം ലോകയുദ്ധത്തില്‍ വിജയിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടിട്ടും ഇറ്റലിക്ക്‌ കാര്യമായ നേട്ടങ്ങളൊന്നും ലഭിച്ചില്ല.

🤝👩‍🦰 യുദ്ധാനന്തരകാലത്തെ വ്യവസായങ്ങളുടെ തകര്‍ച്ച, തൊഴിലില്ലായ്മ, നികുതി വര്‍ധനവ്‌, പണപ്പെരുപ്പം തുടങ്ങിയവ


🤝👱‍♂️ രാജ്യം സോഷ്യലിസ്റ്റ്‌ വിപ്ലവത്തിലേക്കു പോകുമോ എന്ന ഭയം ഫാഷിസത്തെ പിന്തുണയ്ക്കാന്‍ സമ്പന്നരെ പ്രേരിപ്പിച്ചു.



ഇറ്റലിയില്‍ അധികാരത്തിലേറിയ മുസ്സോളിനി രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ സ്വേച്ഛാധിപത്യ പരമായ നടപടികള്‍ കൈക്കൊണ്ടു. അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗമാണ്‌ ഫാഷിസ്റ്റുകള്‍ സ്വീകരിച്ചത്‌.

സോഷ്യലിസ്റ്റുകള്‍, തൊഴിലാളി-കര്‍ഷക നേതാക്കള്‍ എന്നിവരെ രാഷ്ട്രത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചു.

 ഫാസിസ്റ്റ്  പാര്‍ട്ടിയെ എതിര്‍ത്തവരെ വധശി ക്ഷയ്ക്ക്‌ വിധേയരാക്കി.

പ്രാചീന റോമാസാമ്രാ ജ്യത്തിന്റെ പുനഃസ്ഥാപ നമായിരുന്നു മുസ്സോളിനിയുടെ ലക്ഷ്യം.

അതിന്റെ ഭാഗമായി പ്രാചീന റോമന്‍ ഭരണത്തിന്റെ പല മുദ്രകളും അദ്ദേഹം സ്വീകരിച്ചു.

 ഫാഷിസ്റ്റ്‌ നയങ്ങള്‍ നടപ്പിലാക്കുന്ന തിനു കരിങ്കൂപ്പായക്കാര്‍ എന്ന സൈനിക വിഭാഗത്തെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമര്‍ത്തി.

ആക്രമണോത്സുകമായ വിദേശനയം സ്വീകരിച്ച മുസ്സോളിനി എത്യോപ്യ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങള്‍ ആക്രമിച്ചു.

ഇറ്റലിയുടെ സാമ്രാജ്യത്വമോഹം ലോകരാജ്യങ്ങളെ മറ്റൊരു ലോകയുദ്ധത്തിലേക്ക്‌ നയിച്ചു.


ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോൾ ത്രികക്ഷി സഖ്യത്തിലായിരുന്ന ഇറ്റലി യുദ്ധം തുടരവെ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പക്ഷത്തേക്ക്‌ കൂറു മാറി.


അങ്ങനെ യുദ്ധം അവസാനിക്കുമ്പോള്‍ ഇറ്റലി വിജയിച്ചവരുടെ പക്ഷത്തായി.



മെറ്റിയോറ്റി

ഇറ്റലിയിലെ പ്രമുഖ സോഷ്യലിസ്റ്റ്‌ ചിന്തകനായിരുന്നു മെറ്റിയോറ്റി. ഫാഷിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ സാധാരണക്കാരന്‌ അദ്ദേഹം വ്യക്തമാക്കിക്കൊടുത്തു.

സ്വത്തുമായ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഫാഷിസ്റ്റ്‌ വിരുദ്ധത പ്രകടിപ്പിച്ച മെറ്റിയോറ്റിയെ ഫാഷിസ്റ്റുകള്‍ തെരുവില്‍ വച്ച്‌ പിടികൂടി വധിച്ചു.






No comments: