1 Jun 2022

സാമ്യോക്ത്യലങ്കാരങ്ങൾ #pscmalayalam

 ഉപമ,രൂപകം,ഉത്പ്രേക്ഷ എന്നിവ സാമ്യോക്ത്യലങ്കാരങ്ങൾ  ആണ്.


ഉപമ - നായകനെയോ നായികയെയോ  (വസ്തുവുമാകാം) ലോകസാധാരണവും പ്രസിദ്ധവുമായ ഒന്നിനോടു സാമ്യപ്പെടുത്തി പറയുന്നത്

ഉദാ: മുല്ലമൊട്ടുപോലത്തെ പല്ല്

രൂപകം : വര്‍ണിക്കുന്ന വസ്തുവും സാമ്യപ്പെടുത്തുന്ന വസ്തുവും തമ്മിൽ വൃത്യാസമില്ലെന്നു  പറയുന്നത്‌.

ഉദാ: മുല്ലമൊട്ടു തന്നെ പല്ല്‌

ഉത്പ്രേക്ഷ - വര്‍ണ്യവസ്തുവിനെ കണ്ടിട്ട്‌ സാമ്യപ്പെടുത്തുന്ന വസ്തുവാണോ എന്ന്‌ ബലമായി സംശയിക്കുന്നത്‌.

ഉദാ: മൂല്ലമൊട്ടാണോ പല്ല്‌


ഉപമാനം - അവര്‍ണ്യവസ്തു
ഉപമേയം - വര്‍ണ്യവസ്തു

 സാധാരണധര്‍മം - അവര്‍ണ്യവര്‍ണ്യവസ്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ധര്‍മഘടകം

ഉപമാവാചകം - പോലെ, തുല്യം, സാമ്യം

No comments: