17 Jun 2022

Top 10 CA Questions -June 2022


1. 2022 ലെ 20-മത്‌ പ്രസ്സ്‌ ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യയുടെ റാങ്ക്?

👉 150

2. കാൻ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചലച്ചിത്രമായ തമ്പ് സംവിധാനം ചെയ്തത് ?

🌸 ജി അരവിന്ദൻ

3. മൃഗങ്ങള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്‌ - 19 വാക്‌സി നാണ്‌?

🌸 അനോകോവാക്സ്‌

( ഹരിയാനയിലെ ICAR ആണ് അനോകോവാക്സ്‌ വികസിപ്പിച്ചെടുത്തത് )

4. രാജ്യത്തെ ആദ്യ സോളോഗാമി നടത്തിയത്‌?

🌸ക്ഷമ ബിന്ദു

( പരമ്പരാഗതമായ ഹല്‍ദി,മെഹന്ദി ചടങ്ങുകളോടെയായിരുന്നു ഗുജറാത്ത്‌ സ്വദേശിനിയുടെ വിവാഹം)

5. 2022 ജൂണില്‍ ഉദ്ഘാടനം ചെയ്ത കേരളത്തിലെ നാലാമത്തെ സെന്‍ട്രൽ ജയിൽ?

🌸 തവനൂര്‍ സെന്‍ട്രൽ ജയിൽ

#keralapscpolls 

6. 2022 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ക്രൂയിസര്‍ രാജ്യത്തെ ആദ്യത്തെ സോളാര്‍ ക്രൂയിസര്‍?

🌸 ഇന്ദ്ര നീലിമ

(മറൈന്‍ ഡ്രൈവില്‍ നിന്നാണ്‌ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്‌. കൊച്ചിയിലെ നവ്ഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ്‌ കണ്‍സ്ട്രക്ഷന്‍സ്‌ ആണ്‌ നിർമ്മാണം നടത്തുന്നത്‌)

7.പാലക്കാട്‌ തിരുവിഴാംകുന്നിലെ പക്ഷി ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച പുതിയ ഇനം ഇറച്ചിത്താറാവ്‌?

🌸ചൈത്ര

(കേരളത്തിലെ തനതു ജനുസ്സുകളായ കുട്ടനാടന്‍ ചാര, ചെമ്പല്ലി എന്നിവയില്‍ നിന്നാണു ചൈത്ര ജന്മമെടുത്തത്‌)

8. ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ്‌ രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നത്‌?

🌸 കാനഡ (" ഓരോ പഫിലും വിഷം")

9. 2022 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിച്ച രാജ്യം?

🌸 സ്വീഡൻ

10. 2022 ജൂണില്‍ FSSAI യൂടെ National Food Laboratory ഉദ്ഘാടനം ചെയ്ത സംസ്ഥാനം?

🌸 ബീഹാർ

#keralapscpolls

No comments: