ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട വെള്ളിയിലൂടെ സായ് ഖോം മീരാബായി ചാനുവിലാണ് തുടങ്ങിവച്ചത്.
വനിതകളുടെ ഭാരോദ്ധഹനത്തിലെ 49kg വിഭാഗത്തിലായിരുന്നു ഈ മണിപ്പുരി സ്വദേശിനിയുടെ മെഡല്‍നേട്ടം.
കോച്ച് വിജയ് ശര്‍മ്മയുടെ ശിക്ഷണത്തില്‍ മത്സരിച്ച മീരാഭായ് ചാനു പി വി സിന്ധുവിനുശേഷം ഒളിമ്പിക് വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ്.
സിഡ്നിയിൽ നടന്ന 2000ലെ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിക്കുശേഷം ആദ്യമായാണ് ഇന്ത്യ വെയ്റ്റ്‌ലിഫ്‌റ്റിംഗില്‍ മെഡല്‍ നേടുന്നത്.
മണിപ്പൂര്‍ ഇംഫാലിലെ നോംഗ്പോക്ക് കാക്ചിങ് എന്ന കൊച്ചുഗ്രാമത്തില്‍നിന്നുള്ള 26കാരിയായ മീരാഭായ് ചാനു രാജ്യത്തിന്റെയാകെ പ്രതീക്ഷയുടെ ഭാരം ഉയര്‍ത്തി വെള്ളിത്തിളക്കം സ്വന്തമാക്കുമ്പോള്‍ മകളുടെ നേട്ടത്തില്‍ അഭിമാനിക്കുകയാണ് പിതാവ് സായ്ഖോം ക്രിതി മെറ്റേയിയും മാതാവ് ഓംഗ്ബി ടോംബി ലെയ്മയും.
രവികുമാര്‍ ദഹിയ
(ഗുസ്തി-57 കിലോ, വെള്ളി)
ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിമെഡല്‍ നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറി രവികുമാർ ദഹിയ, പുരുഷന്മാരുടെ 57kg ഫ്രീസ്റ്റൈൽ വിഭാഗത്തില്‍ ഫൈനലില്‍ ലോ ക ചാമ്പ്യനായ റഷ്യയുടെ സാവൂര്‍ ഉഗുയേവിനോട് പൊരുതി തോല്‍ക്കുകയായിരുന്നു രവികുമാര്‍. സെമിയില്‍ കസാക്കിസ്ഥാന്റെ നൂറിസ്മാം സനയേവിനെതി രെ 2-9ന് പിന്നിട്ടുനിന്നശേഷം അ വസാന ഒന്നര മിനിട്ടിൽ തിരിച്ചടിച്ച രവികുമാര്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തിയാണ് ഫൈനലിലെത്തിയതും ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ചതും.
ഹരിയാനയിലെ സോണി പതിലെ നഹ്രി ഗ്രാമത്തില്‍നിന്ന് അമ്മ റീമദേവി പൊതിഞ്ഞു കെട്ടി നല്‍കിയ പാലും വെണ്ണയും 60 കിലോമീറ്റര്‍ അകലെ യുള്ള ചത്രസാല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്ന മകന്‍ രവികുമാര്‍ ദഫിയക്ക് കഴിഞ്ഞ 13 വര്‍ഷമായി എത്തിച്ച് നൽകിയത് അച്ഛന്‍ രാകേഷ് ദഹിയയാണ്.
ഈ അച്ഛ ന്റെ യാത്രയുടെയും അധ്വനത്തിന്റെ പ്രതിഫലമാണ് മകന് ഗുസ്തിയിൽ ലഭിച്ച വെള്ളിമെഡൽ
No comments:
Post a Comment