2 Jun 2022

അമേരിക്കയിലെ കുടിയേറ്റം

1492 ല്‍ സ്പാനിഷ്‌ ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിലെത്തിയ ക്രിസ്റ്റഫര്‍ കൊളംബസ്‌ തദ്ദേശീയരായ ജനങ്ങളെ ഇന്ത്യക്കാർ എന്നു വിളിച്ചു.

 ഇന്ത്യയിലെ ജനങ്ങൾ എന്നു കരുതിയാണ്‌ അവരെ അങ്ങനെ വിളിച്ചത്‌. പില്‍ക്കാലത്ത്‌ ഇവര്‍ 'റെഡ്‌ ഇന്ത്യന്‍സ്‌' എന്നറിയപ്പെട്ടു.


 ഇംഗ്ല ണ്ടിലെ രാജാവിന്റെ മതപീഡനത്തെത്തുടര്‍ന്ന്‌ പതിനേഴാം നൂറ്റാണ്ടിൽ മേയ്ഫ്ളവര്‍ എന്ന കപ്പലില്‍ അമേരിക്കയിലെത്തിയ ഒരു വിഭാഗം ഇംഗ്ലീഷുകാരാണ്‌ അവിടെ ആദ്യമായി കോളനികള്‍ സ്ഥാപിച്ചത്‌.

ഇവര്‍ തീര്‍ത്ഥാടകപിതാക്കള്‍ എന്നറിയപ്പെട്ടു.


 യൂറോപ്യന്‍ കുടിയേറ്റം വ്യാപകമായതോടെ റെഡ്‌ ഇന്ത്യാക്കാര്‍ ഉള്‍പ്രദേശങ്ങളിലേക്ക്‌ ആട്ടിയോടിക്കപ്പെട്ടു.

അവരുടെ ഭൂമിയും ആട്ടിന്‍പറ്റവും യൂറോപ്യര്‍ കവര്‍ന്നു.

No comments: