2 Jun 2022

ക്വിറ്റ് ഇന്ത്യ സമരം

#quitindiaday-August9

ഗാന്ധിജി തന്റെ പ്രസംഗത്തില്‍ ഇപ്രകാരം ആഹ്വാനം ചെയ്തു.

 "സ്വാതന്ത്യത്തില്‍ കുറഞ്ഞ യാതൊന്നും വേണ്ട, ഇതാ ഒരു മന്ത്രം, കൊച്ചുമന്ത്രം ഞാന്‍ നിങ്ങള്‍ക്ക്‌ തരുന്നു. അത്‌ നിങ്ങളുടെ ഹൃദയത്തില്‍ പതിപ്പിക്കണം. നിങ്ങളുടെ ഓരോ ശ്വാസവും അതിന്‌ ആവിഷ്‌കാരം നല്‍കണം. ആ മന്ത്രമിതാണ്‌, “പ്രവര്‍ത്തിക്കുക അല്ലെങ്കിൽ മരിക്കുക. നാം ഇന്ത്യയെ സ്വതന്ത്രയാക്കും. അല്ലെങ്കില്‍ ആ പരിശ്രമത്തില്‍ മരിക്കും.”

 കോണ്‍ഗ്രസിലെ ഒട്ടുമിക്ക നേതാക്കളെയും അറസ്റ്റു ചെയ്തു. പൂനയിലെ ആഗാഖാൻ കൊട്ടാരത്തിലെ ജയിലിലാണ്‌ ഗാന്ധിജിയെയും ഭാര്യ കസ്തുര്‍ബയേയും പാര്‍പ്പിച്ചത്‌.

 ജയിൽവാസത്തിനിടയില്‍, 1944 ഫെബ്രുവരി 22-ന്‌ കസ്തൂര്‍ബാ ഗാന്ധി മരിച്ചു. ജയിൽ വളപ്ലില്‍ത്തന്നെ ശവസംസ്കാരം നടത്തി.


ഒളിവില്‍ കഴിഞ്ഞുകൊണ്ട്‌ കിറ്റ്‌ ഇന്ത്യാസമരത്തിന്‌ അരുണാ അസഫലി, ജയപ്രകാശ്‌ നാരായ ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അരുണാ അസഫലിയെ 'ക്വിറ്റ്ഇന്ത്യാ സമരനായിക' എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചു.



നേതാക്കന്മാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട്‌ നാടൊട്ടുക്കും പ്രകടനങ്ങൾ, ഹര്‍ത്താലുകള്‍, കരിദിനം മുതലായവ നടന്നു.


 പ്രതിഷേധം ക്രമേണ കലാപങ്ങളായി മാറി. റയിൽവേ സ്റ്റേഷനുകള്‍ നശിപ്പിച്ചു, തീവണ്ടികള്‍ കത്തിച്ചു, സര്‍ക്കാരാഫീസുകള്‍ ചൂട്ടുചാമ്പലാക്കി.


 വാര്‍ത്താവിനിമയബന്ധങ്ങള്‍ തകരാറിലാക്കി. തൊഴിലാളികള്‍ ഫാക്ടറികള്‍ വിട്ടിറങ്ങി.

 വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.


ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അതിക്രൂരമായി സമരത്തെ അമര്‍ച്ച ചെയ്തു

1942 ആഗസ്റ്റ്‌ 9ന്‌ ഹര്‍ത്താല്‍ ആചരിച്ചു കൊണ്ടാണ്‌ ക്വിറ്റ്‌ ഇന്ത്യാ സമരം കേരളത്തില്‍ ആരംഭിച്ചത്‌.


 ഇതില്‍ പങ്കെടുത്ത എം.പി നാരായണ മേനോന്‍, കെ. കേളപ്പന്‍, ഇ. മൊയ്തു മൗലവി, എ.വി. കൂട്ടിമാളുഅമ്മ തുടങ്ങിയവരെ അറസ്റ്റുചെയ്തു. ആഗസ്റ്‌ 9 ക്വിറ്റ്ഇന്ത്യാ ദിനമായി ആചരിച്ചുവരുന്നു. 

No comments: