18 Jun 2022

ടോക്യോ ഒളിമ്പിക് (Tokyo Olympics For Kerala PSC) Part1

സഞ്ചാരികള്‍ക്ക്‌ വേഗചിറകുകള്‍ നൽകിയ രാജ്യമാണ്‌ ജപ്പാ൯.

 യമഹയും, സുസൂക്കിയും, ഹോണ്ടയും നിര്‍മ്മിച്ച ബൈക്കു കള്‍വഴി അതിവേഗത്തിന്റെ ചരിത്രം രചിച്ച്‌ ജപ്പാന്‍ പുതുതലമുറകളെ പുളകംകൊള്ളിച്ചിട്ടുണ്ട്‌.

അതേ മണ്ണില്‍ ഒളിമ്പിക്‌സ്‌ നടന്നിരിക്കുന്നു.

2021 ജൂലൈ 23 മുതല്‍ ആഗസ്ത്‌ 8 വരെയാണ്‌ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്‌ സ്‌ നടക്കുന്നത്‌.

339 മത്സര ഇനങ്ങളിലാണ്‌ താരങ്ങള്‍ മാറ്റുരക്കുന്നത്‌. 119 അതലറ്റുകളാണ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ടോക്കിയോവില്‍ പങ്കെടുക്കുക.

67 പുരുഷന്മാരും 5 വനിതകളുമാണ്‌ ഇതില്‍ ഉള്‍പ്പെടുന്നത്‌.


2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യ 6 മെഡലുകള്‍ നേടിയിരുന്നു. 2016 ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യ 2 മെഡലുകളാണ് നേടിയത്.
2013 ലാണ്‌ 2020ലെ ഒളിമ്പിക്‌സിനെ വരവേൽക്കാൻ ജപ്പാനും ടോക്കിയോക്കും അനുവാദം കിട്ടിയത്‌.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായ തിന്റെ പിന്നാലെയാണ്‌ കോവിഡ്‌ 15 എന്ന മഹാമാരി ലോകത്തെ വിറപ്പിച്ച്‌ കൊണ്ട്‌ ആഞ്ഞടിച്ചത്‌.

 അതോടെ മേള 2021ലേയ്ക്ക്‌ മാറ്റി നിശ്ചയിക്കേണ്ടി വന്നു.


 യുദ്ധമല്ലാതെ മറ്റൊരു കാരണം കൊണ്ട്‌ ഒളിമ്പിക്സ്‌ മാറ്റി വക്കുന്നത്‌ ചരിത്രത്തിൽ ഇതാദ്യമാണ്‌.
ഈ മാറ്റി വയ്ക്കല്‍ ചരിത്രത്തില്‍ ആദ്യം സംഭവിച്ചതും ജപ്പാനില്‍ ആയിരുന്നു എന്നത്‌ ഒരു പക്ഷേ യാദൃശ്ചികം മാത്രമാകാം.

1940 ലെ ഒളി മ്പിക്‌സ്‌ വേദി ആകേണ്ടിയിരുന്ന ജപ്പാന്‍ ചൈനയുമായുള്ള യുദ്ധം മൂലം പിന്മാറുകയാണുണ്ടായത്‌.


 ഒടുവില്‍ 1964ല്‍ ഒളിമ്പിക്സിന്‌ ടോക്കിയോ വേദിയായി. അന്നത്തെ പ്രധാന വേദിയായിരുന്ന ഒളിമ്പിക്‌സ്‌ സ്റ്റേഡിയം ആണ്‌ ഇത്തവണയും മുഖ്യ വേദി.

ഒരുപാട്‌ സവിശേഷതകള്‍ നിറഞ്ഞതാണ്‌ ടോക്കിയോ ഒളിമ്പിക്സ്‌ 2020.

കാണികളില്ലാത്ത ആദ്യത്തെ വിശ്വമാമാങ്കമാണ്‌ ഈ  ഒളിമ്പിക്‌സ്‌. കോവിഡിന്റെ ശക്തമായ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഒളിമ്പിക്‌സ്‌ സംഘടിപ്പിക്കുന്നത്‌ കൊണ്ട്‌ കോവിഡ്‌ പടരാനിടയാകുമെന്നും അത്‌ ജനജീവിതം തന്നെ അപകടത്തിലാക്കുമെന്നുമുള്ള ശക്തമായ വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്‌.

 പ്രാചീന ഒളിമ്പിക്സിൽ വിജയികൾക്ക് നൽകിയിരുന്നത് ഒലീവ് ഇലകൊണ്ടുള്ള കിരീടമാണ് ആധുനിക ഒളിമ്പിക്സിലാണ് മെഡൽ കൊടുത്തു തുടങ്ങിയത് 1912 വരെ സ്വർണമെഡലുകൾ പൂർണമായും നിർമ്മിച്ചിരുന്നത് കാലം മാറിയതോടെ ഈ സ്വർണമെഡലുകൾ 6 ഗ്രാം സ്വർണവും ബാക്കി വെള്ളിയും ആയിമാറി. സ്വർണമെഡലിന് 
ഏതാണ്ട് 556 ഗ്രാം തൂക്കമുണ്ടാകും.

 വെള്ളി മെഡലിന് 550 ഗ്രാമും വെങ്കലത്തിൽ 450 ഗ്രാമും തൂക്കമുണ്ടാകും. ഗ്രീക്ക് വിജയ ദേവതയായ നൈക്കിയുടെ ചിത്രവും ഒളിമ്പിക്സ് വളയങ്ങളുമാണ് മെഡലുകളിൽ ആലേഖനം ചെയ്യുക  

ടോക്കിയോ ഒളിമ്പിക്‌സിലെ മെഡലുകള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌.

ഇത്‌ നിർമ്മി ക്കാനുള്ള മുഴുവന്‍ ലോഹവും പഴയ ഇലെക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുമാണ്‌ ശേഖരിച്ചിട്ടുള്ളത്‌.

കേടായ മൊബൈല്‍ഫോണ്‍, ലാപ്‌ ടോപ്പുകള്‍ എന്നിങ്ങനെ 78,985 ടണ്‍ ഉല്‍പ്പന്നങ്ങളാണ്‌ ജനങ്ങളുടെ ഇടയില്‍ നിന്നും ശേഖരിച്ചിട്ടുള്ളത്‌.

ഇവയില്‍ നിന്നും 32 കിലോ സ്വര്‍ണ്ണം, 3500 കിലോ വെള്ളി, 2200 കിലോ ചെമ്പ്‌ എന്നിവ വേര്‍തിരിച്ചെടുത്തു. ഇതില്‍ നിന്നാണ്‌ മുഴുവന്‍ മെഡലുകളും നിർമ്മിച്ചിരിക്കുന്നത്.

339 മത്സര വിഭാഗങ്ങളിലെ നേതാക്കൾ കാണ് മെഡലുകൾ സമ്മാനിക്കുക

ടോക്കിയോ ഒളിമ്പിക്‌സിലെ ഭക്ഷണശാലകള്‍ൾക്കുമുണ്ട്‌ ഒട്ടേറെ പ്രത്യേകതകള്‍. ജപ്പാന്‍കാരുടെ ഇഷ്ട വിഭവമായ 'സുഷി' ഇപ്രാവശ്യവും തീന്‍ മേശയിൽ ഉണ്ടാകില്ല.

അത്‌ ലറ്റുകള്‍ക്ക്‌ പുറത്തുനിന്ന്‌ ഭക്ഷണം കഴിക്കാനുള്ള അനുമതിയും ഇല്ല.

ദിവസവും 48000 പേര്‍ക്ക്‌ വേണ്ടിയുള്ള ഭക്ഷണം ടോക്കിയോ ഒളിമ്പിക്സിന്റെ ഭക്ഷണശാലകളില്‍ ഒരുക്കുകയാണ്‌.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 700 മെനു ഉൾപ്പെടുത്തിയാണ് വിഭവങ്ങൾ തയാറാക്കിയത്.

പരമ്പരാഗതമായ ജാപ്പനീസ്‌ രൂപമാണ്‌ ടോക്കിയോ ഒളിമ്പിക്‌സിന്റെ ചിഹ്നം.

നീല, വെള്ള എന്നീ നിറങ്ങളാണ്‌ ഇതിനായി വിനിയോഗിച്ചി രിക്കുന്നത്‌. വിവിധ തരം രാജ്യങ്ങളുടെ സംസ്‌കാരങ്ങള്‍, ചിന്താരീതികള്‍ എന്നിവ ചിത്രീകരിക്കുന്ന മുന്ന്‌ തരം ചതുരാകൃതിയിലുള്ള രൂപമാണിത്.

വിവിധ രാജ്യങ്ങളുടെ ഐക്യവും അഖണ്ടതയുമാണ്ഇതുവഴി സൂചിപ്പിച്ചിരിക്കുന്നത്‌.

ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാറാനും വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നത്‌ ഒളിമ്പിക്‌സിന്റെ ഉദ്ദേശ്യമാണ്‌ എന്നറിയിക്കാനുമാണ്‌ ഈ ചിഹ്നത്തിലൂടെ ലക്ഷ്യമിടുന്നത്‌.

 ഒളിമ്പിക്‌സ്‌ മാസ്‌ക്കെറ്റ്‌ അഥവാ ഭാഗ്യ മുദ്രയെ മറൈറ്റോവ എന്നാണ്‌ വിളിക്കുന്നത്‌.

ഭാവിയിലേ യ്ക്കും നിത്യതയിലേയ്ക്കും എന്നുള്ള ജപ്പാനീസ്‌ പദങ്ങൾ കുട്ടിച്ചേര്‍ത്താണ്‌ ഈ പേര്‌ രൂപപ്പെടുത്തിയത്‌.

ലോകമെ മ്പാടുമുള്ള ആളുകള്‍ക്ക്‌ ശുഭ പ്രതീക്ഷയുടെ ഭാവി നേരുക എന്നതാണ്‌ ഈ ചിഹ്നം കൊണ്ട്‌ അർത്ഥമാക്കുന്നത്‌.


Visit Part 2 -» Tokyo Olympics Quiz


Reference : PSC BULLETIN

No comments: