3 Jun 2022

കറുത്ത വ്യാഴാഴ്ച'

1929 ഒക്ടോബര്‍ 24 ന്‌ ന്യൂയോര്‍ക്ക്‌ ഓഹരിക്കമ്പോളത്തിലുണ്ടായ തകര്‍ച്ച 'കറുത്ത വ്യാഴാഴ്ച' എന്ന റിയപ്പെടുന്നു.


അതുവരെയുണ്ടായി രുന്ന സാമ്പത്തികമുന്നേറ്റം ഒറ്റ ദിവസം കൊണ്ട്‌ തകര്‍ന്നടിഞ്ഞു.

 നിക്ഷേപകരുടെ പിന്മാറ്റവും ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള ശ്രമവുമാണ്‌ ഓഹരിക്കമ്പോളത്തെ തകര്‍ത്തത്‌.

 നിരവധിപേര്‍ക്ക്‌ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായി.

ധാരാളം പേര്‍ ആത്മഹത്യ ചെയ്തു.


ന്യൂയോര്‍ക്കിലെ തകര്‍ച്ച അമേരിക്കയില്‍ മാത്രം ഒതുങ്ങി നിന്നില്ല.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും അത്‌ ബാധിച്ചു.

വ്യവസായശാലക ളില്‍ ഉല്‍പ്പാദനം കുറഞ്ഞു, തൊഴി ലില്ലായ്മ രൂക്ഷമായി, ലോകവാ ണിജ്യം തന്നെ തകരാറിലായി.

No comments: