👉തൊഴിലാളിസംഘടനകളുടെ നിരന്തര സമരങ്ങളും അതി ലുടെ തൊഴിലാളികള്‍ നേടിയ വേതനവര്‍ധനവ് മുതലാളിമാരുടെ ലാഭത്തില്‍ കുറവുണ്ടാക്കി.
👉യൂറോപ്യന്‍ രാജ്യങ്ങള്‍ കോളനികളെ അസംസ്കൃതവസ്തുക്കളുടെ കേന്ദ്രവും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളവുമായാണ് കണ്ടിരുന്നത്.
👉പിൽക്കാലത്ത് കൊളോണിയൽ മേധാവി കള്‍ കോളനികളില്‍ മൂലധനനിക്ഷേപം നടത്തി.
👉അതിന് മുതലാളിത്തരാജ്യ ളെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് നോക്കാം.
🔥തൊഴിലാളികളുടെ കുറഞ്ഞ കുലി.
🔥അസംസ്കൃതവസ്തുക്കളുടെ ലഭ്യത.
🔥കോളനികളില്‍ ഉൽപാദിപ്പിച്ച് കോളനികളിൽ തന്നെ വിതരണം ചെയ്യുമ്പോഴുള്ള കുറഞ്ഞ ചെലവ്
🤳കോളനികളിലേക്കുള്ള മൂലധന കയറ്റുമതിയുടെ ഘട്ടം സാമ്രാജ്യത്വം എന്നറിയപ്പെടുന്നു.
🤳ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേല്‍ സ്ഥാപിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ആധിപത്യം സാമ്രാജ്യത്വത്തിന്റെ സവിശേഷത യാണ്.
🤳നിയമവ്യവസ്ഥ, ഭരണസംവിധാനം, സൈനികശക്തി തുടങ്ങിയ ഘടകങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കോളനികളില്‍ സാമ്രാജ്യത്വശക്തികള്‍ അവരുടെ ചൂഷണനയങ്ങള്‍ നടപ്പിലാക്കിയത്.
🌸സാമ്രാജ്യത്വം കോളനിരാജ്യങ്ങളെ എങ്ങനെയെല്ലാമാണ് ബാധിച്ചത്?
🌸കോളനികളുടെ പരമ്പരാഗത സമ്പദ്വ്യവസ്ഥ തകര്‍ന്നു.
🌸 ഭരണരിതിയും നിയമവ്യവസ്ഥയും മാറ്റിമറിക്കപ്പെട്ടു.
🌸പരമ്പരാഗത ഭക്ഷ്യവിളകള്‍ക്കു പകരം നാണ്യവിളകള്‍ കൃഷിചെയ്യാന്‍ നിര്‍ബന്ധിതരായി
🌸 ദാരിദ്യവും തൊഴിലില്ലായ്മയും വര്‍ധിച്ചു.
🌸 പ്രകൃതിവിഭവങ്ങള്‍ വ്യാപകമായി കൊളളയടിക്കപ്പെട്ടു.
🌸തദ്ദേശീയമായ കല, സാഹിത്യം, ഭാഷ, സംസ്കാരം, വിദ്യാഭ്യാസം എന്നിവ തകര്‍ക്കപ്പെട്ടു.
കോളനികള്‍ക്കും കമ്പോളങ്ങള്‍ക്കും വേണ്ടിയുളള പരസ്പര മത്സരങ്ങളും സംഘര്‍ഷങ്ങളും സാമ്രാജ്യത്വശക്തികള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്കു കാരണമായി
No comments:
Post a Comment