ഭൂമിയുടെ യഥാര്‍ത്ഥ ചുറ്റളവിനോട് ഏകദേശം അടുത്തു നിൽക്കുന്ന ഈ കണക്ക് അദ്ദേഹം കണ്ടെത്തിയത് ഇന്നത്തെ സംവിധാനങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിലായിരുന്നു ഇത്
ഭൂമിയുടെ കേന്ദ്രത്തില്‍നിന്ന് ഭയമോപരിതലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തെയാണ് അക്ഷാംശം എന്നു പറയുന്നത്.
ഇത്തരത്തിലുള്ള ഒരേ കോണീയ അളവുകളെ തമ്മില്‍ യോജിപ്പിച്ചാല്‍ അക്ഷാംശരേഖകളാകും.
അച്ചുതണ്ട്
ഒരു പന്തിന്റെ മധ്യഭാഗത്തുകൂടി ഒരു ദണ്ഡ് കടത്തി പന്തിനെ ഒന്ന് കറക്കി നോക്കൂ. ഈ ദണ്ഡാണ് പന്തിനെ സംബ ന്ധിച്ചിടത്തോളം അതിന്റെ അച്ചുതണ്ട്. ഇതുപോലെ ഭൂമിയുടെ കേന്ദ്രഭാഗത്തു കൂടി കടന്നു പോകുന്ന ഒരു ദണ്ഡ് ഉണ്ടെന്ന് സങ്കല്പിക്കൂ. ഈ സാങ്കല്പിക ദണ്ഡാണ് ഭൂമിയുടെ അച്ചുതണ്ട്. ഈ അച്ചുതണ്ടിനെ അടിസ്ഥാനമാക്കിയാണ് ഭൂമി സ്വയം കറങ്ങുന്നത്.
രേഖാംശ രേഖകൾ
മാനകരേഖാംശത്തിനിരൂവശവും കിഴക്കും പടിഞ്ഞാറുമുള്ള കോണീയ അകലമാണ് രേഖാംശം. ഇങ്ങനെ മാനകരേഖാംശത്തില്‍ നിന്നും ഒരേ കോണീയ അകലമുള്ള രേഖാംശങ്ങളെ തമ്മിൽ ബന്ധി പ്ലിച്ചുകൊണ്ട് വരക്കുന്ന സാങ്കല്പിക രേഖകളാണ് രേഖാംശരേഖ കള്‍. ഈ രേഖകളെല്ലാം ഉത്തര്രുവ ത്തിലും ദക്ഷിണ്രധുവത്തിലും കൂട്ടിമൂട്ടുന്നു. മാനകരേഖാംശത്തിനു ഇരുവശവുമായി 180° വീതം രേഖാംശങ്ങളാണുള്ളത്.
കിഴക്ക അർദ്ധഗോളത്തിലെ രേഖാംശരേഖകളെ കിഴക്ക രേഖാംശരേഖകളെന്നും പടിഞ്ഞാറ് അര്‍ദ്ധഗോളത്തിലുള്ളവയെ പടിഞ്ഞാറ് രേഖാംശരേഖകളെന്നും വിളിക്കുന്നു.
ഒരു വിമാനത്തിന്റെ വേഗത എത്രയെന്നറിയാമോ? മണിക്കൂറില്‍ ഏകദേശം 560 കിലോമീറ്റര്‍ ആണ്. എന്നാല്‍ മണിക്കൂറിൽ ശരാശരി 96000 കിലോമീറ്റര്‍ വേഗതയിലാണ് ഭൂമിയുടെ പരിക്രമണം
അധിവർഷം
ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് 365 1/4 ദിവസങ്ങള്‍ വേണ്ടിവരും. എന്നാല്‍ ഒരു വര്‍ഷത്തിന് 365 ദിവസങ്ങളാണ് ഉള്ളത്. ബാക്കിയുള്ള കാൽ ദിവസം നാല് വര്‍ഷങ്ങൾ കൂടുമ്പോള്‍ ഒരു പൂര്‍ണ്ണദിവസമായി പരിഗ ണിക്കുന്നു. അങ്ങനെ ഓരോ നാലാമത്തെ വര്‍ഷത്തിലും 366 ദിവസങ്ങള്‍ ഉണ്ടാകും. ഇതാണ് അധിവര്‍ഷം.
🤳 ഭൂമിയിൽ അക്ഷാംശ-രേഖാംശരേഖകളെ ഉപയോഗപ്പെടുത്തി യാണ് സ്ഥാനനിര്‍ണ്ണയം നടത്തുന്നത്.
🤳 ഭ്രമണത്തിന്റെ ഫലമായി ദിനരാത്രങ്ങളും പരിക്രമണത്തിന്റെ ഫലമായി ഋതുക്കളും ഉണ്ടാകുന്നു.
No comments:
Post a Comment