20 Jun 2022

ആഹാരം

ധാന്യകം

കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജൻ എന്നിവ കൊണ്ടാണ്‌ ധാന്യകം നിര്‍മിച്ചി രിക്കുന്നത്‌. ശരീരപ്രവര്‍ത്തനങ്ങൾക്ക്‌ ആവശ്യമായ ഉയര്‍ജം നൽകുക എന്ന താണ്‌ ഇതിന്റെ മുഖ്യധര്‍മം.

 അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്‌, സെല്ലുലോസ്‌ എന്നിവ ധാന്യകങ്ങളുടെ വിവിധ രൂപ ങ്ങളാണ്‌. ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയില്‍ അന്നജരുപത്തില്‍ ധാന്യകം ധാരാളമായി അടങ്ങിയിട്ടുണ്ട്‌.


അയഡിൻ ടെസ്റ്റ്

അന്നജം തിരിച്ചറിയാനുള്ള ടെസ്റ്റ്അ ആണ്ന്

അന്നജം അയഡിന്‍ ലായനിയുമായി പ്രവര്‍ത്തി ക്കുമ്പോള്‍ കുടും നീലനിറം ഉണ്ടാവുന്നു.

പ്രോട്ടീന്‍

 ശരീരനിര്‍മിതിക്കും വളര്‍ച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകമാണ്‌ പ്രോട്ടീന്‍; ശരീരത്തിലെ കോശങ്ങള്‍, മുടി, ദഹനരസങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന്‌ പ്രോട്ടീന്‍ ആവശ്യമാണ്‌. ധാന്യകങ്ങളുടെ അഭാവത്തില്‍ ഉയര്‍ജോല്‍പ്പാദനത്തിനും പ്രോട്ടീന്‍ പ്രയോജനപ്പെടുന്നു. ഹൈഡ്രജന്‍, കാര്‍ബണ്‍, ഓക്‌സിജന്‍, നൈട്രൈജന്‍, സള്‍ഫര്‍ എന്നിവയാണ്‌ പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്നത്‌, ഒരാളുടെ ശരീരഭാരത്തിന്‌ അനുസരിച്ച്ഒരു കിലോഗ്രാമിന്‌ ഒരു ഗ്രാം എന്ന തോതില്‍ പ്രോട്ടീന്‍ ഓരോ ദിവസവും ഭക്ഷണത്തിൽ നിന്നു ലഭിക്കണം.

ക്വാഷിയോര്‍ക്കര്‍

ച്രോട്ടീന്റെ അഭാവം മുലമുണ്ടാ വുന്ന ഒരു രോഗമാണ്‌ ക്വാഷിയോര്‍ക്കര്‍. ഇത്‌ ബാധിച്ചവരുടെ ശരീരം ശോഷിച്ചും വയര്‍ വീര്‍ത്തുമിരിക്കും.

മാസ്യം തിരിച്ചറിയാൻ

പ്രവര്‍ത്തനം : കോഴിമുട്ടയുടെ വെള്ളക്കരു അരുപ്പം വെള്ളം ചേരത്ത ഇളക്കുക. ഇത ഒരു ടെസ്ററട്യുബില്‍ കാല്‍ഭാഗം എടുക്കുക. അതിലേക്ക്‌ 1% വീര്യമുള്ള സോഡിയം ഹൈഡ്രോ ക്സൈഡ്‌ ലായനി 8 - 10 തുള്ളി ചേര്‍ക്കുക. ഇളക്കിയശേഷം അതിലേക്ക്‌ 1% ശതമാനം വീര്യമുള്ള കോപ്പര്‍സള്‍ഫേറ്റ്‌ ലായനി 2 തുള്ളി ചേര്‍ക്കുക. വയലറ്റ് നിറം കാണുന്നുണ്ടെങ്കിൽ അത്‌ പ്രോട്ടിന്റെ സാന്നിധ്യംകൊണ്ടാണ്‌.


നമ്മുടെ ശരീരത്തിന്‌ കുറഞ്ഞ അളവില്‍ ആവശ്യമായ ആഹാരഘടകങ്ങളില്‍ ഒന്നാണ്‌ കൊഴുപ്പ്‌.

മാംസം, മത്സ്യം, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, വിവിധതരം പരിപ്പുകള്‍ തുടങ്ങിയവയില്‍ കൊഴുപ്പ്അടങ്ങിയിരിക്കുന്നു; വിവിധതരം എണ്ണ കള്‍, നെയ്യ് തുടങ്ങിയവ പല ഭക്ഷ്യവസ്തുക്കളിൽനിന്നും വേര്‍തിരിച്ചെടുത്ത കൊഴുപ്പുകളാണ്‌.

 കാര്‍ബോഹൈഡ്രേറ്റിനെപ്പോലെ കൊഴുപ്പും ഉഈര്‍ജം പ്രദാനം ചെയ്യുന്ന ആഹരേഘടകമാണ്‌; ചില വിറ്റാമിനുകള്‍ കൊഴുപ്പിൽ മാത്രമേ ലയിക്കു, ഈ വിറ്റാമിനുകള്‍ ലഭിക്കണമെങ്കിൽ ഭക്ഷണത്തിൽ കൊഴുപ്പ്‌ ഉൾപ്പെടുത്തേണ്ട തുണ്ട്‌.



കൊഴുപ്പും കൊളസ്‌ട്രോളും

കൊഴുപ്പിന്റെ ഒരു രൂപമാണ്‌ കൊളസ്ട്രോൾ. ഭക്ഷണത്തിൽനിന്നു ലഭിക്കുന്നത്‌ കൂടാതെ ശരീരം സ്വയം കൊളസ്ട്രോള്‍ നിര്‍മിക്കുന്നുമുണ്ട്‌.

 കൊളസ്ട്രോൾ അധികമായാല്‍ അത്‌ രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ പറ്റിപ്പിടിച്ച്‌ രക്തത്തിന്റെ ഒഴുക്കിനെ തടസ്സുപ്പെടുത്തുന്നു.

ഇത്‌ ഹൃദ്രോഗങ്ങള്‍ക്കു കാരണമാവും. അതു കൊണ്ട്‌ കൊഴുപ്പ്‌ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത്‌ ഗുണകരമല്ല.


ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗൺസിൽ ശുപാര്‍ശ ചെയ്തിരിക്കുന്നത്‌ പ്രായപൂര്‍ത്തിയായ ഒരിന്ത്യക്കാരന്‍ ദിവസം 295 ഗ്രാം പച്ച ക്കറികള്‍ ഭക്ഷിക്കണമെന്നാണ്‌. എന്നാല്‍ ഇന്ത്യയില്‍ ശരാശരി 135 ഗ്രാം പച്ചക്കറികള്‍ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ക്രേ ളത്തില്‍ ഒരാള്‍ ശരാശരി 50 ഗ്രാം പച്ചക്കറി കൾ ആണ്‌ ഒരു ദിവസം കഴിക്കുന്നത്‌.


No comments: