18 Jun 2022

ടോക്യോ ഒളിമ്പിക് (Tokyo Olympics For Kerala PSC) Part 7

ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുവര്‍ണതാരകമാണ്‌ പി വി സിന്ധു.

2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡൽ നേടിയ പി വി സിന്ധു ടോക്കിയോയില്‍ വെങ്കലം നേടി തുടര്‍ച്ചയായ രണ്ട്‌ ഒളിമ്പിക്‌സുകളില്‍ മെഡല്‍ സ്വന്തമാ ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമായി മാറി.

ചൈനയു ടെ ഹി ബിംഗ്ജിയാവോയെ 21-13, 21-15 എന്ന സ്‌കോറിന്‌ തകര്‍ത്താണ്‌ സിന്ധു വെങ്കല മെഡല്‍ കരസ്ഥമാക്കിയത്





 വോളിബോൾ താരങ്ങളായ മാതാപിതാക്കൾ പി രമണിയുടെ യും പി വിജയുടെയും മകൾ ഒളിമ്പിക്സിലെ രണ്ട് മെഡൽ നേട്ടത്തിലൂടെ പുതു ചരിത്രം രചിക്കുകയാണ്

ലവ്ലിന ബോര്‍ഗോഹെയ്ൻ (ബോക്സിങ്‌, വെങ്കലം)

വിജേന്ദന്‍സിംഗിനും (2008), മേരികോമിനും ശേഷം ഒളിമ്പിക്‌സ്‌ ബോക്സിംഗില്‍ മെഡല്‍ നേടുന്ന താരമാണ്‌ അസംകാരിയായ ലവ്ലിന.

 വനിതകളുടെ വെല്‍ട്ടര്‍ വെയ്‌റ്റ്  60kg വിഭാഗം സെമിയില്‍ ലോക ഒന്നാം നമ്പര്‍ താ രമായ തുര്‍ക്കിയുടെ ബുസെനാസ്‌ സുമെനേലിയോട്‌ സെമിഫൈനലില്‍ തോല്‍വി വഴങ്ങിയതോടെയാണ്‌ ലവ്‌ ലിനയുടെ മെഡല്‍ നേട്ടം വെങ്കലത്തില്‍ അവസാനിച്ചത്‌.

 ടികെന്‍ ബോര്‍ഗോഹെയ്നും മമോനി ബോര്‍ഗോഹെയ്‌നും ആണ്‌ ലവ്ലിനയുടെ മാതാപിതാക്കള്‍.



ബജ്റംഗ് പുനിയ(ഗുസ്തി, വെങ്കലം)


പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ കസാഖിസ്ഥാന്റെ ദയലത്ത്‌ നിയാസ്ബെക്കോവിനെ 8-0 എന്ന സ്‌കോറിന്‌ വീഴ്ത്തിയാണ്‌ ബജ്‌റംഗ്‌ പുനിയ ഇന്ത്യ യ്ക്ക്‌ വെങ്കല മെഡല്‍ സമ്മാനിച്ചത്‌.

 ഗുസ്തിയിൽ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സ്‌ മെഡല്‍ നേടുന്ന ആറാമത്തെ താരമാണ്‌ പൂനിയ. 

No comments: