⚡️ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി മുതലാളിമാര്‍ ഉല്‍പ്പാദനം കൂട്ടി.
⚡️ഇത് അവരുടെ ലാഭത്തില്‍ വര്‍ധനവുണ്ടാക്കി.
⚡️ലാഭം ലക്ഷ്യമാക്കി ഉല്‍പ്പാദനവും വിതരണവും സ്വകാര്യവ്യക്തികള്‍ നിയന്ത്രിച്ചിരുന്ന സമ്പദ്വ്യവസ്ഥ മുതലാളിത്തം എന്നറിയപ്പെട്ടു.
⚡️വന്‍കിട വ്യവസായങ്ങളുടെ വരവ് മുലധന നിക്ഷേപത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
⚡️ആഭ്യന്തര ആവശ്യത്തിന് വേണ്ടതിനെ ക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഓരോ രാജ്യവും ഉല്‍പ്പാദിപ്പിച്ചിരുന്നു.
⚡️അവ വിറ്റഴിക്കുന്നതിന് ആഭ്യന്തരകമ്പോളം മാത്രം മതിയാകുമായിരുന്നില്ല.
⚡️ഇത് യൂറോപ്പിലെ വ്യാവസായികരാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിന് കാരണമായി.
⚡️ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരത്തേ കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്നു.
⚡️ഇവിടങ്ങളില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ രാഷ്ട്രിയാധികാരവും സൈനികശേഷിയും ഉപയോഗിച്ച്സാമ്പത്തികചൂഷണം നടത്തി.
⚡️ഈ രാജ്യങ്ങള്‍ പിന്നീട് യൂറോപ്യന്മാരുടെ കോളനികളായി മാറി.
⚡️ഈ പ്രകിയ കോളനിവല്‍ക്കരണം എന്നറിയപ്പെടുന്നു.
No comments:
Post a Comment