16 Jun 2022

ഭൂമിയുടെ ആകൃതി

⚡️ ബി.സി.ഇ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന (ഗീക്ക്‌ തത്വചിന്ത കനായ തെയില്‍സ്‌ ആണ്‌ ഭൂമിയ്ക്ക്‌ ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്‌.

⚡️എന്നാൽ ഈ ഗോളം ജലത്തില്‍ പൊങ്ങിക്കിടക്കുന്നുവെന്നാണ്‌ അദ്ദേഹം വിശ്വസിച്ചിരുന്നത്‌.

⚡️ഗ്രീക്ക്‌ തത്വചിന്തകന്മാരായ പൈഥഗോറസും അരിസ്റ്റോട്ടിലു മാണ്‌ ഭൂമിക്ക്‌ ഗോളാകൃതിയാണെന്ന്‌ സ്ഥാപിച്ചത്‌.

⚡️ ആ കാല ഘട്ടത്തില്‍ ഈ ആശയത്തോട്‌ വളരെയധികം വിയോജിപ്പു കള്‍ ഉണ്ടായിരുന്നു.

⚡️പിന്നീട്‌ കോപ്പര്‍ നിക്കസ്‌ ഈ ആശയത്തെ ശക്തമായി പിന്താങ്ങി.


⚡️ ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്‍ ഭൂമിക്ക്‌ ഗോളാ കൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടില്‍ അത്‌ സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നു.

⚡️വര്‍ഷങ്ങള്‍ക്കുശേഷം മഗല്ലൻ എന്ന നാവികന്റെ ലോകം ചുറ്റിയുള്ള കപ്പല്‍യാത്ര ഭൂമി ഉരുണ്ടതാണെന്ന്‌ തെളിയിച്ചു.


⚡️സര്‍ ഐസക്‌ ന്യൂട്ടണ്‍ ഭൂമിക്ക്‌ കൃത്യമായ ഗോളത്തിന്റെ ആകൃ തിയല്ലെന്ന്‌ കണ്ടെത്തി.

⚡️ ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീര്‍ത്തതുമായ ഗോളാകൃതിയാണെന്ന്‌ അദ്ദേഹം സ്ഥാപിച്ചു.


 ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീര്‍ത്ത തുമായ ഗോളാകൃതിയെ ജിയോയിഡ്‌ (geoid) എന്നുവിളിക്കുന്നു. ജിയോയിഡ്‌ എന്ന പദത്തിനര്‍ത്ഥം “ഭൂമിയുടെ ആകൃതി" എന്നാണ്‌.

No comments: