2 Jun 2022

ഒന്നാം ലോകമഹായുദ്ധം Part1

✍️സാമ്രാജ്യത്വശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ലോകരാഷ്ട്രങ്ങളെ ഒരു യുദ്ധത്തിലേക്കു കൊണ്ടെത്തിച്ചു.

✍️ഇതിനു വഴിതെളിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നു നോക്കാം


✍️യുറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ കോളനികള്‍ക്കു വേണ്ടി നടത്തിയ മത്സരങ്ങള്‍ അവര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്തു.

✍️ശ്രതുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ സൈനിക സഖ്യങ്ങളുടെ രൂപീകരണത്തിന്‌ വഴിതെളിച്ചു.

✍️ ഇങ്ങനെ രൂപീകരിക്കപ്പെട്ട സൈനികസഖ്യങ്ങളാണ്‌ ത്രികക്ഷിസഖ്യവും  ത്രികക്ഷി 
സൗഹാര്‍ദവും


ത്രികക്ഷിസഖ്യ: ജർമനി, ഇറ്റലി ഓസ്ട്രിയ-ഹംഗറി

ത്രികക്ഷി സൗഹാർദ്ദം:
ഇംഗ്ലണ്ട്,  ഫ്രാൻസ്, റഷ്യ


ഇത്തരം സഖ്യങ്ങളുടെ രൂപീകരണം യൂറോപ്പില്‍ ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു.

അവര്‍ വിനാശകാരികളായ പുതിയ ആയുധങ്ങൾ നിര്‍മിക്കുകയും വാങ്ങിക്കൂട്ടുകയും ചെയ്തു.

 സാമ്രാജ്യത്വമത്സരങ്ങളില്‍ വിജയിക്കുന്നതിനു യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു.


അതിലൊന്നാണ്‌ തീവ്രദേശീയത. മറ്റ്‌ രാജ്യങ്ങളെയും അവരുടെ കൈവശമുള്ള പ്രദേശങ്ങളെയും കീഴടക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ദേശീയതയെ ഉപയോഗിച്ചു.


ഇത്‌ തീവ്രദേശീയത എന്നറിയപ്പെടുന്നു.

സ്വന്തം രാജ്യം മറ്റുള്ളവയേക്കാള്‍ ശ്രേഷ്ഠമാണെന്ന്‌ കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത്‌ ഇതിന്റെ പ്രത്യേകതയായിരുന്നു.

തീവ്രദേശീതയില്‍ അധിഷ്ഠിതമായി രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്‌ പാന്‍ സ്ലാവ്‌ പ്രസ്ഥാനം.

പാന്‍ ജര്‍മന്‍ പ്രസ്ഥാനം, പ്രതികാര പ്രസ്ഥാനം എന്നിവ സാമ്രാജ്യത്വ കിടമത്സരങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളെ ചില പ്രതിസന്ധികളിലേക്കു നയിച്ചു.

അവയില്‍ പ്രധാനപ്പെട്ടവയാണ്‌ മൊറോക്കന്‍ പ്രതിസന്ധി, ബാള്‍ക്കണ്‍ പ്രതിസന്ധി എന്നിവ.







No comments: