ഭരണ നവീകരണം
ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സേവനങ്ങള്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഗവൺമെന്റുകൾ പല നട പടികളും സ്വീകരിച്ചിട്ടുണ്ട്.
ഇവ ഭരണനവീകരണം എന്ന് അറിയപ്പെടുന്നു.
ഭരണം കാര്യക്ഷമവും ജനസൗഹൃദപരവുമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഇതിനായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഭരണ പരിഷ്‌കാര കമ്മീഷനുകള്‍ രൂപീകരിക്കാറുണ്ട്.
ഇ-ഗവേണന്‍സ്
ശാസ്ത്രസാങ്കേതികരംഗത്ത് നാം കൈവരിച്ച പുരോഗതി ഭരണരംഗത്തും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗമാണ് ഇ-ഗവേണന്‍സ്.
ഇത് ഗവണ്‍മെന്റ് സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നതിന് സഹായകമായി.
ഇ-ഗവേണന്‍സ് കൊണ്ട് പൊതു ജനങ്ങള്‍ക്ക് എന്തെല്ലാം നേട്ടങ്ങ ഭൂണ്ടെന്ന് പരിശോധിക്കാം.
🤳വിവരസാങ്കേതികവിദ്യ യുടെസഹായത്താല്‍ സേവനം നേടാം.
🤳സേവനത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തു നില്‍ക്കേണ്ടതില്ല.
🤳സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു.
🤳ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു.
ഇന്ന് ഗവണ്‍മെന്റ് ഓഫീസുകളില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാണ്. കേരളത്തില്‍ ഇതെല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ അക്ഷയകേന്ദ്ര ങ്ങളിലൂടെ ഉറപ്പുവരുത്തുന്നു.
അക്ഷയകേന്ദ്രം
ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ് നല്‍കുന്ന സേവന ങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നല്‍കിയിട്ടുള്ള സംരംഭമാണ് അക്ഷയകേന്ദ്രം.
ജനങ്ങളെ ഇ-സാക്ഷരരാക്കുക എന്നതും അക്ഷയ കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.
ഇന്റര്‍നെറ്റ് ഇലക്ട്രോണിക് സാങ്കേതിക വിദ്യ യുടെ പ്രാഥമിക അറിവാണ് ഇ-സാക്ഷരത.
No comments:
Post a Comment