18 Jun 2022

ടോക്യോ ഒളിമ്പിക് (Tokyo Olympics For Kerala PSC) Part 2 -Q & A

1. ലോകത്തിലെ ഏറ്റവും വലിയ കായിക മേളയായ ഒളിമ്പിക്സിന് ഇത്തവണ(2021) ആതിഥേയത്വം വഹിക്കുന്ന രാജ്യം?

🔥  ടോക്കിയോ (ജപ്പാൻ)


2. എത്രാമത്‌ ഒളിമ്പിക്‌സാണ്‌ ടോക്കിയോയില്‍ ഇപ്പോള്‍ ' നടക്കുന്നത്‌?

🔥 32 ടാമത്‌ (2021 ജൂലൈ 23 മൂതല്‍ ഓഗസ്റ്റ്‌ 8 വരെ )

3. ഒളിമ്പിക്‌സിന്റെ ആപ്ത വാക്യം -

🔥“കൂടൂതല്‍ വേഗത്തില്‍, കൂടൂതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയില്‍, ഒരുമിച്ച് "


4. ഒളിമ്പിക്സിന്റെ ആപ്തവാക്യം തയ്യാറാക്കിയത്‌?

🔥 റവ. ഫാദര്‍ ഹെന്‍ട്രി ഡിയോൺ


 5. ഒളിമ്പിക്സിന്റെ ആപ്തവാക്യം തയ്യാറാക്കിയത്‌ ഏത്‌ ഭാഷയില്‍?

🔥 ലത്തീന്‍


6. ഒളിമ്പിക്‌സ്‌ ആപ്തവാക്യം ആദ്യമായി ഉപയോഗിക്പ്പെട്ടത്‌ ഏത്‌ ഒളിമ്പിക്‌സില്‍?


🔥1924 ലെ പാരിസ്‌ ഒളിമ്പിക്‌സില്‍

 7. “കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയില്‍” എന്ന ഒളിമ്പിക്‌സ്‌ മുദ്രാവാക്യത്തോടൊപ്പം ഒരു വാക്കു കൂടി ഇത്തവണ രാജ്യാന്തര ഒളിമ്പിക്‌സ്‌ കമ്മിറ്റി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. എന്താണ്‌ ആ വാക്ക്‌?


🔥 ഒരുമിച്ച്‌

8. ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതും മത്സരവേദി തെരഞ്ഞെടുക്കുന്നത് ഏത്ക മ്മിറ്റിയാണ്?

🔥 IOC( International Olympic Committee )


9. IOC അഥവാ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ട്?

🔥 തോമസ് ബാച്ച്


10. മുപ്പത്തിരണ്ടാമത് ഒളിമ്പിക്സ് തുടക്കംകുറിച്ചുകൊണ്ട് നാഷണൽ സ്റ്റേഡിയത്തിൽ (Japan)ഒളിമ്പിക്സ് ദീപം തെളിയിച്ച കായികതാരം 

🔥 നവോമി ഒസാക്ക


11. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്?

🔥 നറുഹിതോ ചക്രവർത്തി( ജപ്പാൻ ചക്രവർത്തി )


12. ഒളിമ്പിക്സ് ദീപം തെളിയിക്കുന്ന ആദ്യത്തെ ടെന്നിസ് താരം?

🔥 നവോമി ഒസാക്ക

13. ഒളിമ്പിക്‌സ്‌ ആചാരപ്രകാരമുള്ള മാര്‍ച്ച്‌ പാസ്റ്റിൽ ആദ്യമെത്തുന്ന രാജ്യം?

🔥 ഗ്രീസ്‌

 14. ടോക്കിയോ ഒളിമ്പിക്‌സ്‌ ഉദ്ഘാടനത്തോടനുബന്ധിച്ച മാര്‍ച്ച്‌ പാസ്റ്റിൽ രണ്ടാമത്‌ അണിനിരന്ന ടീം?

🔥അഭയാര്‍ത്ഥി ടീം

15, ടോക്കിയോ ഒളിമ്പിക്‌സ്‌ അഭയാര്‍ത്ഥി ടീമിന്റെ എത്രാമത്തെ ഒളിമ്പിക്‌സ്‌ ആണ്‌?

🔥 2-മത്‌

 16. 32-മത്‌ ഒളിമ്പിക്‌സിന്റെ (ടോക്കിയോ) മാർച്ച്‌ പാസ്റ്റിൽ ഇന്ത്യ എതാമതാണ്‌ അണിനിരന്നത്‌?

🔥21-മത്‌

17. മാര്‍ച്ച്‌ പാസ്റ്റിൽ ഇന്ത്യന്‍ സംഘത്തെ നയിച്ചത്‌ ആര്‌?

🔥 എം സി മേരികോം (ബോക്സിങ്‌ താരം)

മന്‍പ്രീത്‌ സിംഗ്‌ (ഹോക്കി താരം)

18. മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിലെ മത്സരയിനങ്ങൾ?

🔥 33

19. ടോക്കിയോ ഒളിമ്പിക്സിലേക്ക് പുതിയതായി ഉൾപ്പെടുത്തി 5 ഇനങ്ങൾ?

🔥 കരാട്ടെ, ബേസ്ബോൾ, സ്പോർട്സ് ബോർഡിങ്, സ്പോർട്സ് ക്ലൈബിങ്, സർഫിങ്

20. ചരിത്രത്തിലാദ്യമായി കാണികലില്ലാതെ നടക്കുന്ന ഒളിമ്പിക്സ്?

🔥 മുപ്പത്തിരണ്ടാമത് ഒളിമ്പിക്സ്, ടോക്കിയോ


No comments: